തൊടുപുഴ: നെടുങ്കണ്ടത്തെ ഹരിത ഫിനാൻസ് ഉടമ രാജ്കുമാറിന്റെ മരണത്തിൽ ജില്ലാ പോലീസ് ഉന്നതർ കുറ്റക്കാരാണെന്നു സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ പറഞ്ഞു. പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ മർദിച്ചതു നിയമവിരുദ്ധമാണ്. ഇക്കാര്യത്തിൽ മേലുദ്യോഗസ്ഥരുടെ അറിവും സമ്മതവും ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ലോക്കപ്പിലും ജയിലിലും മർദനമുണ്ടായി. പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ള ഇത്തരം പൈശാചിക നടപടി ഇടതുപക്ഷ സർക്കാരിന്റെ നയങ്ങളെ അട്ടിമറിക്കുന്നതാണ്. മൂന്നാം മുറ പ്രയോഗിക്കരുതെന്ന പോലീസ് മാനുവലിലെ നിർദേശം പോലും കാറ്റിൽപ്പറത്തിയാണ് ഇടുക്കിയിൽ കാര്യങ്ങൾ നടന്നത്. കുടിവെള്ളം പോലും നൽകാതെ ക്രൂരമായ മർദന മുറകൾ അഴിച്ചുവിട്ട പോലീസിന്റെ കാടത്തം മൂലം ഉണ്ടായിട്ടുള്ള മനുഷ്യക്കുരുതിക്കു ജില്ലയിലെ പോലീസ് ഉന്നതരും കുറ്റക്കാരാണെന്നും അദ്ദേഹം ആരോപിച്ചു.