സിസ്റ്റര്‍ ഇഗ്നേഷ്യ ഡിഎസ്എസ്
തളിപ്പറമ്പ്
പട്ടുവം ദീനസേവനസഭയുടെ നിര്‍മല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ഇഗ്നേഷ്യ ഡിഎസ്എസ് (79) മൈസൂരുവില്‍ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മൈസൂര്‍ രൂപതാ ബിഷപ്പ് റവ. ഡോ. കെ.എ വില്യമിന്റെ മുഖ്യകാര്‍മികത്വത്തില്‍ മൈസൂര്‍ സെന്റ് ജോസഫ്സ് (സെന്റ് ഫിലേമിന)കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. കോതമംഗലം രൂപതയിലെ നാഗപ്പുഴ ഇടവകയില്‍ കൂമ്പാറത്തോട്ടത്തില് പരേതരായ മത്തായി-മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ജോസഫ്, കുര്യാക്കോസ്, മാത്യു, പരേതരായ അന്നക്കുട്ടി.
ജോണി
ചെറുപുഴ
തിരുമേനിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ മേക്കലാത്ത് ജോണി (84) നിര്യാതനായി. സംസ്കാരം ഇന്നു 8.30ന് തിരുമേനി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: മേരി തേർത്തല്ലി ചേപ്പുംപാറ കുടുംബാംഗം. മക്കൾ: ഡാലി, സിസ്റ്റർ ജോസ്ലിൻ (റുമേനിയ), സോളി, സോഫി, സന്തോഷ്, അഭിലാഷ്, പരേതനായ ലാലു. മരുമക്കൾ: ബിനോയ് പേങ്ങാട്ട്, സുനി കടപ്രയിൽ, തങ്കച്ചൻ പനച്ചിക്കൽ, ബിജു കുന്നുംപുറത്ത്, അൽഫോൻസ ആലയ്ക്കൽ, നിത വാതല്ലൂർ.
സിസ്റ്റര്‍ അന്നകുട്ടി
കിളിയന്തറ
പരേതനായ വടക്കേടത്ത് വര്‍ക്കി-മോനി ദന്പതികളുടെ മകളും ഫ്രാൻസിസ്കൻ സഭാഗംവുമായ സിസ്റ്റര്‍ അനബെല്‍ ( അന്നക്കുട്ടി -76) എറണാകുളം എലിസബത്ത് കോണ്‍വെന്റില്‍ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തോപ്പുംപടി ദേവാലയ സെമിത്തേരിയില്‍. സഹോദരൻ: പരേതനായ ജോണ്‍.
റോസമ്മ
വെള്ളരിക്കുണ്ട്
നാട്ടക്കൽ അടുക്കളക്കണ്ടത്തെ ആദ്യകാല കുടിയേറ്റ കർഷകനും മാലോത്തെ വ്യാപാരിയുമായിരുന്ന പരേതനായ കല്ലക്കുളം ജോർജിന്റെ ഭാര്യ റോസമ്മ (72) നിര്യാതയായി. എരുമേലി മാന്നാത്ത് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 1.30ന് നാട്ടക്കൽ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയ സെമിത്തേരിയിൽ. മക്കൾ: കെ.ജി.ബോസ് (ജൂണിയർ സൂപ്രണ്ട്, മാലക്കല്ല് സബ്ട്രഷറി), പ്രകാശ് (വ്യാപാരി, മാലോത്ത്), പ്രസാദ് (ടൂറിസം ഡയറക്ടറേറ്റ് തിരുവനന്തപുരം), ജിമ്മി. മരുമക്കൾ: ബിന്ദു, സിനി, ഷിജി, മഞ്ജു.
മാത്യു
വെള്ളരിക്കുണ്ട്
മാവുള്ളാലിലെ തട്ടാൻപറമ്പിൽ മാത്യു (കുഞ്ഞപ്പൻ-79) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോനാ പള്ളിയിൽ. ഭാര്യ പുതുപ്പറമ്പിൽ കുന്നേൽ അന്നക്കുട്ടി. മക്കൾ: കുട്ടിയച്ചൻ, തോമസ്, റെജി, ലൈസമ്മ, ജാൻസി. മരുമക്കൾ: ജെസി എടക്കരോട്ട്, മിനി ഓലിക്കൽ, സോഫി കൊച്ചാനിതോട്ടിൽ, ജോസ് പുളിക്കൽ, ചാക്കോച്ചൻ അറയാനിക്കൽ.
കോട്ടമ്പത്ത് ബാലകൃഷ്ണന്
പയ്യന്നൂര്‍
പൂരക്കളി അവാര്‍ഡ് ജേതാവ് കരിവെള്ളൂര്‍ ആണൂരിലെ കോട്ടമ്പത്ത് ബാലകൃഷ്ണന് (86) നിര്യാതനായി. ഏഴു പതിറ്റാണ്ടിലധികമായി ക്ഷേത്രാങ്കണങ്ങളില്‍ പൂരക്കളി ചുവടുകള്‍ വച്ചതിന് കഴിഞ്ഞവര്‍ഷം കേരള പൂരക്കളി അക്കാദമി കോട്ടമ്പത്തിനെ അവാര്‍ഡ് നല്കി ആദരിച്ചിരുന്നു. അന്യം നിന്നുപോകുന്ന നാടന്‍ കലകളെ പരിപോഷിപ്പിക്കുന്നതിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൂരക്കളി അവാര്‍ഡിന് അര്‍ഹമായ ബാലകൃഷ്ണന് എണ്‍പത്തിയഞ്ചാം വയസിലും പൂരക്കളിയെ ഉപാസിച്ചു കഴിയുന്ന അപൂര്‍വം കലാകാരന്മാരില് ഒരാളായിരുന്നു. ഭാര്യ: പരേതയായ സി.പി. യശോദ. മക്കള്‍: രാജന്, പ്രേമ, സുരേഷ്, ഹേമ. മരുമക്കള്‍: പ്രസന്ന, രാജന്, ശ്രീജ, വിജയന്.
കാർത്ത്യായനി
പള്ളിക്കുന്ന്
ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ പരേതനായ കാപ്പാടൻ കുഞ്ഞിരാമന്റെ ഭാര്യ തറച്ചാണ്ടി ഹൗസിൽ കാർത്ത്യായനി (മേനക-85) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10ന് പയ്യാമ്പലത്ത്. മക്കൾ: അനിത, സജിത, അജിത, രാഗേഷ്, അജേഷ് (മണി), ഹൈമ, ഉമ, വിജേഷ്, പരേതയായ സരസ. മരുമക്കൾ: കൃഷ്ണൻ, ശശീന്ദ്രൻ, രാധാകൃഷ്ണൻ, പ്രശാന്തൻ, ഷാജി, ബിന്ദു, നിത്യ, ദയന. സഹോദരങ്ങൾ: സുകുമാരി ടീച്ചർ (ചക്കരക്കല്ല്), പ്രേമൻ (ചൊവ്വ), പ്രേമജ, പുഷ്പ, പരേതയായ രതി.
നാരായണൻ
പനങ്കാവ്
റിട്ട. ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരൻ ഉണ്ണാങ്കണ്ടി നാരായണൻ (85) നിര്യാതനായി. സംസ്കാരം ഇന്നു 10ന് പയ്യാമ്പലത്ത്. ഭാര്യ: കൈപ്പുറത്ത് ചന്ദ്രമതി. മക്കൾ: ബീന, നീന, ബിജു, ബൈജു, ഷൈജു. മരുമക്കൾ: സതീശൻ, ഗിരീശൻ, സൽമ, അനുപമ, ശീതൾ. സഹോദരങ്ങൾ: ശാന്ത, പ്രഭാകരൻ, ബാലകൃഷ്ണൻ, പരേതരായ കണ്ണൻ, കൗസല്യ, രാമകൃഷ്ണൻ, കമല, തങ്കം.
വിജയൻ
മാഹി
ഈസ്റ്റ് പള്ളൂരിലെ റിട്ട. സ്പിന്നിംഗ് മിൽ ജീവനക്കാരൻ മീത്തലെ മേപ്പിലാട്ട് കുഴിപ്പള്ളി വിജയൻ (86) നിര്യാതനായി. ഭാര്യ: ടി.കെ.കമല. മക്കൾ: സജിത (ചെന്നൈ), സരള (കോയമ്പത്തൂർ), സജിത്ത്കുമാർ (ചെന്നൈ). മരുമക്കൾ: പുരുഷോത്തമൻ, മുരളിധരൻ, ഷിൽന. സഹോദരൻ: പരേതനായ കുഴിപ്പള്ളി ഭരതൻ (കണ്ണൂർ).
രവീന്ദ്രൻ
തളിപ്പറമ്പ്
പറശിനിക്കടവിലെ കുന്നുമ്മൽ രവീന്ദ്രൻ (71) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: രതീഷ്, ബിജു, ലിജു. മരുമക്കൾ: സിനി, സുനില. സഹോദരങ്ങൾ: മല്ലിക, പരേതനായ പ്രഭാകരൻ.
കാർത്യായനിഅമ്മ
മട്ടന്നൂർ
വേങ്ങാട് കോയിലോട് കേളോത്ത് വീട്ടിൽ വി.വി. കാർത്യായനിഅമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ സി. കുഞ്ഞികൃഷ്ണൻ. മക്കൾ: ജനാർദനൻ (കൂത്തുപറമ്പ്), വി.വി. അശോകൻ (റിട്ട. സബ് രജിസ്ട്രാർ), രാമചന്ദ്രൻ (ഇലക്ട്രീഷ്യൻ), ദിലീപൻ (കണ്ടക്ടർ), സരോജിനി (കാനാട്), നളിനി (വായന്നൂർ), ഇന്ദിര (മരുതായി), കമല (കാനാട്). മരുമക്കൾ: അച്യുതൻ നമ്പ്യാർ (കാനാട്), കുഞ്ഞിക്കണ്ണൻ നമ്പ്യാർ (വായന്നൂർ), കുഞ്ഞിക്കണ്ണൻ നമ്പ്യാർ (മരുതായി), മോഹൻ (കാനാട്), സതി, ഉഷ, അനിത, രഞ്ജിമ.
മാധവി
പിലിക്കോട്
ചന്തേരയിലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ തെക്കെവീട്ടിൽ മാധവി(74)നിര്യാതയായി. മക്കൾ: ഓമന, പ്രകാശൻ (പിഎച്ച്സി പെരിയ), ശോഭന. മരുമക്കൾ: ജനാർദ്ദനൻ(ഓരി), പുഷ്പ(ഒളവറ), ജനാർദനൻ(നടക്കാവ്). സഹോദരങ്ങൾ: കുഞ്ഞാത(ആണൂർ), പാറു(തിമിരി).
ഭാർഗവി അമ്മ
ഒടയംചാൽ
ആലടുക്കത്തെ പരേതനായ ഇടയില്യം മാധവൻ നായരുടെ ഭാര്യ കെ.എൻ. ഭാർഗവി അമ്മ (90) നിര്യാതയായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: കെ.എൻ. കുഞ്ഞിരാമൻ, ഇന്ദിര, ലീല, സുധ, രഘു. മരുമക്കൾ: കെ.രത്നാവതി, കെ.എൻ.മോഹനൻ, സി.കെ.മീനാക്ഷി, പരേതനായ സി.പി. പ്രകാരൻ.
മനോജ്
മാഹി
പള്ളൂർ കോയ്യോടൻ കോറോത്ത് റോഡിലെ കണ്ണിപ്പൊയിൽ കെ.പി. മനോജ് (50) നിര്യാതനായി. സംസ്കാരം ഇന്നു 10ന് വീട്ടുവളപ്പിൽ. പരേതനായ ബാലൻ-സരോജിനി ദന്പതികളുടെ മകനാണ്.സഹോദരങ്ങൾ: കണ്ണിപ്പൊയിൽ ബാബു, മീറ, നിഷ.
കണ്ണൂര്‍
10:47 PM Jun 29, 2019 | Deepika.com