+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ കുഞ്ഞ് രാജിക്കത്തിന്‍റെ ഉടമ തലയോലപ്പറന്പിലുണ്ട്!

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: ലീ​​ഡ​​ർ​സ്ഥാ​​നം രാ​​ജി​​വ​​യ്ക്കു​​ന്ന​​താ​​യി ക്ലാ​​സ് ടീ​​ച്ച​​ർ​​ക്കു ക​​ത്തെ​​ഴു​​തി​ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​മാ​യ ആ​റാം ക്ലാ​സു​കാ​രി​യെ തി​രി​ച്ച​റി​ഞ്ഞു. ക്ലാ​​
ആ കുഞ്ഞ് രാജിക്കത്തിന്‍റെ ഉടമ തലയോലപ്പറന്പിലുണ്ട്!
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: ലീ​​ഡ​​ർ​സ്ഥാ​​നം രാ​​ജി​​വ​​യ്ക്കു​​ന്ന​​താ​​യി ക്ലാ​​സ് ടീ​​ച്ച​​ർ​​ക്കു ക​​ത്തെ​​ഴു​​തി​ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​ര​മാ​യ ആ​റാം ക്ലാ​സു​കാ​രി​യെ തി​രി​ച്ച​റി​ഞ്ഞു. ക്ലാ​​സി​​ലെ സ​​ഹ​​പാ​​ഠി​​ക​​ൾ പ​​റ​​ഞ്ഞാ​​ൽ കേ​​ൾ​​ക്കാ​​ത്ത​​തി​​ൽ മ​​നം​​നൊ​​ന്ത് ക്ലാ​​സ് ലീ​​ഡ​​റാ​​യ ആ​​റാം ക്ലാ​​സു​​കാ​​രി അ​​ധ്യാ​​പി​​ക​​യ്ക്ക് എ​ഴു​തി ന​​ൽ​​കി​​യ രാ​​ജി​ക്ക​ത്ത് സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ വൈ​​റ​​ലാ​​യി​​രു​​ന്നു. അ​വ​ളു​ടെ അ​നു​വാ​ദ​ത്തോ​ടെ ടീ​ച്ച​ർ ത​ന്നെ​യാ​ണ് ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ കു​റി​പ്പി​നൊ​പ്പം ഈ ​രാ​ജി​ക്ക​ത്ത് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​ത്.

കു​ഞ്ഞു ലീ​ഡ​റു​ടെ നി​ഷ്ക​ള​ങ്ക​മാ​യ രാ​ജി​ക്ക​ത്ത് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം വൈ​റ​ലാ​യി മാ​റി. അ​തോ​ടെ ഈ ​ആ​റാം ക്ലാ​സു​കാ​രി​യെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു പ​ല​രും. ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് എ.​​ജെ. ജോ​​ണ്‍ മെ​​മ്മോ​​റി​​യ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ ആ​​റാം ക്ലാ​​സു​​കാ​​രി എ​​സ്. ശ്രേ​​യ​​യാ​​ണു ക്ലാ​​സ് ടീ​​ച്ച​​ർ നി​​ഷ​​യ്ക്കു ക​​ഴി​​ഞ്ഞ 25നു ​​രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​ത്. മു​​തി​​ർ​​ന്ന ആ​​ളു​​ക​​ൾ ഉ​ത്ത​ര​വാ​ദി​ത്വ​മേ​റ്റെ​ടു​ത്തു രാ​​ജി സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തു ​പോ​​ലു​​ള്ള ജ​​നാ​​ധി​​പ​​ത്യ​ബോ​​ധം ഈ ​​കു​​ട്ടി പ​​ക​​ർ​​ത്തി​​യ​​തി​​ലെ ആ​​ശ്ച​​ര്യ​​വും കു​​ട്ടി​​യു​​ടെ നി​​ശ്ച​​യ​​ദാ​​ർ​​ഢ്യ​​വും പ​ന്ത്ര​ണ്ടു​കാ​​രി​​യെ ഇ​​തി​​ന​​കം സ്കൂ​​ളി​​ലും നാ​​ട്ടി​​ലും ശ്ര​​ദ്ധേ​​യ​​യാ​​ക്കി. ശ്രേ​​യ​​യു​​ടെ ക​​ത്തി​​ലെ നി​​ഷ്ക​​ള​​ങ്ക​​ത തി​രി​ച്ച​റി​ഞ്ഞ് അ​തു പോ​സ്റ്റ് ചെ​യ്ത അ​​ധ്യാ​​പി​​ക നി​​ഷ​യ്ക്കും സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.