നെടുമ്പാശേരി: നെടുന്പാശേരി വിമാനത്താവളത്തിലെ പാർക്കിംഗ് ഏരിയയിൽ നിന്നു ബുള്ളറ്റുകൾ മോഷ്ടിച്ച കേസിൽ ഗ്രൗണ്ട് ഹാൻഡ്ലിംഗ് വിഭാഗത്തിലെ മുൻ ജീവനക്കാരൻ പിടിയിലായി. മലപ്പുറം വാണിയമ്പലം മാവുങ്കൽ മുഹമ്മദ് ഫായിസ് (22) ആണ് അറസ്റ്റിലായത്. കേസിൽ കഴിഞ്ഞ ദിവസം മുകുന്ദപുരം പൊന്നമ്മത്തറ പി.ബി. സുബീഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.