+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിസിഎൽ സംസ്ഥാനതല പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​നു തു​ട​ക്കമായി

മൂ​​​വാ​​​റ്റു​​​പു​​​ഴ: ദീ​​​പി​​​ക ബാ​​​ല​​​സ​​​ഖ്യം സം​​​സ്ഥാ​​​ന​​ത​​ല പ്ര​​​വ​​​ർ​​​ത്ത​​​ന വ​​​ർ​​​ഷ​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ചു. നി​​​ർ​​​മ​​​ല ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ
ഡിസിഎൽ സംസ്ഥാനതല പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തി​നു തു​ട​ക്കമായി
മൂ​​​വാ​​​റ്റു​​​പു​​​ഴ: ദീ​​​പി​​​ക ബാ​​​ല​​​സ​​​ഖ്യം സം​​​സ്ഥാ​​​ന​​ത​​ല പ്ര​​​വ​​​ർ​​​ത്ത​​​ന വ​​​ർ​​​ഷ​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ചു. നി​​​ർ​​​മ​​​ല ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ ജ്വാ​​​ല അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വ് മാ​​​ളു ഷെ​​​യ്ക ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. സ​​​മൂ​​​ഹ​​​ത്തി​​​ൽ​​​നി​​​ന്നു പ്ര​​​തി​​​സ​​​ന്ധി നേ​​​രി​​​ടു​​​ന്പോ​​​ഴും ഉ​​​യ​​​ര​​​ങ്ങ​​​ൾ കീ​​​ഴ​​​ട​​​ക്കാ​​​ൻ ഓ​​​രോ​​​രു​​​ത്ത​​​രു​​​ടെ​​​യും മ​​​ന​​​സി​​​ൽ ആ​​​ഗ്ര​​​ഹ​​​മു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നു അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

വ​​​ലി​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ൾ മു​​​ന്നി​​​ൽ​​​ക​​​ണ്ട് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ക​​​ഴി​​​യ​​​ണം. ഡി​​​സി​​​എ​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലൂ​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​ലെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു സാ​​​ധി​​​ക്കു​​​മെ​​​ന്നും അ​​​വ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. സ്കൂ​​​ൾ ലോ​​​ക്ക​​​ൽ മാ​​​നേ​​​ജ​​​ർ ഫാ. ​​​പോ​​​ൾ നെ​​​ടു​​​ന്പു​​​റ​​​ത്ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ഡി​​​സി​​​എ​​​ൽ കൊച്ചേട്ടൻ ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ൻ​​​ചി​​​റ സിഎംഐ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. സാ​​​ധ്യ​​​ത​​​ക​​​ൾ നി​​​റ​​​ഞ്ഞ ലോ​​​ക​​​ത്ത് ത​​​ന്‍റേ​​​താ​​​യ പാ​​​ത വെ​​​ട്ടി​​​ത്തു​​​റ​​​ന്നു മു​​​ന്നോ​​​ട്ടു നീ​​​ങ്ങു​​​ന്ന​​​വ​​​രാ​​​ണ് വി​​​ജ​​​യം നേ​​​ടു​​​ന്ന​​​തെ​​​ന്നു അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഡി​​​സി​​​എ​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലൂ​​​ടെ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ൽ എ​​​ത്തി​​​ച്ചേ​​​രാ​​​ൻ ക​​​ഴി​​​ഞ്ഞ​​​വ​​​ർ നി​​​ര​​​വ​​​ധി​​​യാ​​​ണ്. ഉ​​​യ​​ര​​​ങ്ങ​​​ൾ കീ​​​ഴ​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്പോ​​​ഴു​​​ള്ള ത​​​ട​​​സ​​​ങ്ങ​​​ൾ ദൃ​​​ഢ​​​നി​​​ശ്ച​​​യ​​​ത്തി​​​ലൂ​​​ടെ നീ​​​ക്കം ചെ​​​യ്യാ​​​നാ​​​കു​​​മെ​​​ന്നും ഫാ. ​​​റോ​​​യി ക​​​ണ്ണ​​​ൻ​​​ചി​​​റ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ റ​​​വ. ഡോ. ​​​ആ​​​ന്‍റ​​​ണി പു​​​ത്ത​​​ൻ​​​കു​​​ളം, ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പോ​​​ത്ത​​​നാ​​​മൂ​​​ഴി, ഫാ. ​​​ചാ​​​ൾ​​​സ് ക​​​പ്യാ​​​രു​​​മ​​​ല​​​യി​​​ൽ, ഫാ. ​​​പോ​​​ൾ മ​​​ണ​​​വാ​​​ള​​​ൻ, ജി.​​​യു. വ​​​ർ​​​ഗീ​​​സ്, പി​​​ടി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് സി​​​ബി ക​​​ണ്ണ​​​ന്പു​​​ഴ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ദേ​​​ശീ​​​യ പ​​​ഞ്ച​​​ഗു​​​സ്തി മ​​​ത്സ​​​ര​​​ത്തി​​​ൽ ഇ​​​ര​​​ട്ട വെ​​​ള്ളിമെ​​​ഡ​​​ൽ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​നി ആ​​​ർ​​​ദ്ര സു​​​രേ​​​ഷി​​​നെ യോ​​​ഗ​​​ത്തി​​​ൽ അ​​​നു​​​മോ​​​ദി​​​ച്ചു.