തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽകലാം കേരള സാങ്കേതിക സർവകലാശാലയുടെ പ്രോവൈസ് ചാൻസലറായി ഡോ. എസ്. അയൂബിനെ നിയമിക്കാൻ ഇന്നലെ ചേർന്ന സർവകലാശാലാ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. കൊല്ലം ടി.കെ.എം. എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചുവരുന്ന അദ്ദേഹത്തിന്, വിദേശരാജ്യങ്ങളിലടക്കം മുപ്പതു വർഷത്തെ അധ്യാപന പരിചയമുണ്ട്.
ടി.കെ.എം. എൻജിനിയറിംഗ് കോളജിലെ മികച്ച സിവിൽ എൻജിനിയറിംഗ് ബിരുദ വിദ്യാർഥിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം ഖരഗ്പൂർ ഐ ഐടി യിൽ നിന്നാണ് എംടെക്, ഡോക്ടറേറ്റ് ബിരുദങ്ങൾ നേടിയത്. ദേശീയ- അന്തർദേശീയ പ്രസിദ്ധീകരണങ്ങളിൽ അനവധി പ്രബന്ധങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. കുടിവെള്ളത്തിലെ മാരകമായ ഫ്ളൂറൈഡിന്റെ സാന്നിധ്യത്തെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണഗ്രന്ഥം ബ്രിട്ടണിൽ നിന്നാണ് പ്രസിദ്ധീകരിച്ചത്.
കേരളാ സർവകലാശാലയുടെ സെനറ്റ്അംഗം, ഫാക്കൽറ്റി മെബർ, ബോർഡ് ഓഫ് സ്റ്റഡീസ് മെംബർ എന്നീ നിലകളിലുംപ്രവർത്തിച്ചിരുന്നു. നിലവിൽ സാങ്കേതിക സർവകലാശാലയുടെ അക്കാദമിക് കൗൺസിൽ അംഗവും റിസർച്ച് ഗൈഡുമാണ്.
ടി.കെ.എം. എൻജിനിയറിംഗ് കോളജിന്റെ പ്രിൻസിപ്പലായിരിക്കെ, അമേരിക്ക, ബ്രിട്ടൻ, ദക്ഷിണ കൊറിയ, തായ്ലൻഡ്, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകളുമായുള്ള ഗവേഷണ സംരംഭങ്ങൾക്കും ധാരണയുണ്ടാക്കി. പ്രളയനാന്തര പ്രവർത്തനങ്ങളായ ‘ബാക്ക് ടു സ്കൂൾ’ , ‘ബാക്ക് ടു ഹോം’തുടങ്ങിയ പദ്ധതികൾക്കും ശ്രദ്ധേയമായ നേതൃത്വം നൽകിയിരുന്നു. കൊല്ലം നീരാവിൽ സ്വദേശിയാണ്