+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ ക്വോ​​​ട്ടാ ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സ്വാ​​​ശ്ര​​​യ എ​​​ൻ​​
ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ ക്വോ​​​ട്ടാ ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ കോ​​​ഴ്സു​​​ക​​​ളി​​​ലെ 35 ശ​​​ത​​​മാ​​​നം മാ​​​നേ​​​ജ്മെ​​​ന്‍റ് ക്വോ​​​ട്ടാ സീ​​​റ്റു​​​ക​​​ളി​​​ൽ സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ര​​​ജി​​​സ്ട്രാ​​​ർ ഓ​​​ഫ് കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് സൊ​​​സൈ​​​റ്റി​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള സ​​​ഹ​​​ക​​​ര​​​ണ സൊ​​​സൈ​​​റ്റി​​​ക​​​ൾ/​​​ബാ​​​ങ്കു​​​ക​​​ൾ/​​​മ​​​റ്റ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും മ​​​ക്ക​​​ൾ​​​ക്കാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ള്ള 10 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ളി​​​ലെ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ ലി​​​സ്റ്റ് വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

സ​​​ർ​​​ക്കാ​​​രും സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ കോ​​​ള​​​ജ് മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളു​​​മാ​​​യി ഏ​​​ർ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള ക​​​രാ​​​ർ പ്ര​​​കാ​​​രം സ്വ​​​കാ​​​ര്യ സ്വാ​​​ശ്ര​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് / ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ കോ​​​ള​​​ജു​​​ക​​​ളി​​​ലെ 15 ശ​​​ത​​​മാ​​​നം ക​​​മ്യൂ​​​ണി​​​റ്റി / ര​​​ജി​​​സ്റ്റേ​​​ർ​​​ഡ് സൊ​​​സൈ​​​റ്റി / ര​​​ജി​​​സ്റ്റേ​​​ർ​​​ഡ് ട്ര​​​സ്റ്റ് ക്വോ​​​ട്ട​​​യി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തും. പ്ര​​​സ്തു​​​ത ക്വാ​​​ട്ട​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ലി​​​സ്റ്റും മേ​​​ൽ​​​പ​​​റ​​​ഞ്ഞ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ പ​​​ദ​​​വി​​​യു​​​ള്ള സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ക്രി​​​സ്ത്യ​​​ൻ/​​​മു​​​സ്‌ലിം ന്യൂ​​​ന​​​പ​​​ക്ഷ സ​​​മു​​​ദാ​​​യ ക്വോ​​​ട്ടാ സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​റി​​​ൽ നി​​​ന്നും സ​​​മു​​​ദാ​​​യം തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ന​​​ൽ​​​കി​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ യോ​​​ഗ്യ​​​രാ​​​യ​​​വ​​​രു​​​ടെ ലി​​​സ്റ്റും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. 04712332123, 2339101, 102, 103, 104.