പാലാ: പ്രവേശനപരീക്ഷാ പരിശീലന സ്ഥാപനമായ പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ വിജയദിനാഘോഷം നാളെ രാവിലെ ഒൻപതിനു ബ്രില്യന്റിന്റെ മുത്തോലി കോളജ് കാന്പസ് ഓഡിറ്റോറിയത്തിൽ നടക്കും. 2018-19 വർഷത്തെ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കും.
സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തും. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എംപി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ പി.സി. ജോർജ്, സുരേഷ് കുറുപ്പ്, മോൻസ് ജോസഫ്, തദ്ദേശ ഭരണ സെക്രട്ടറി ടി.കെ. ജോസ് എന്നിവർ ആശംസാപ്രസംഗം നടത്തും.
പാലാ നഗരസഭാധ്യക്ഷ ബിജി ജോജോ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ്, രാജൻ മുണ്ടമറ്റം, മിനി മനോജ്, മേരി ഡൊമിനിക്, ഫാ. ജയിംസ് മുല്ലശേരി സിഎംഐ, ഫാ. മാത്യു കരീത്തറ സിഎംഐ, ഫാ. സണ്ണി മണിയാക്കുപാറ, ഫാ. സാംജി മാത്യു സിഎംഐ തുടങ്ങിയവർ വിവിധ അവാർഡുകൾ വിതരണം ചെയ്യും. ഡയറക്ടർമാരായ സെബാസ്റ്റ്യൻ ജി. മാത്യു സ്വാഗതവും ബി. സന്തോഷ്കുമാർ കൃതജ്ഞതയും പറയും.
വിവിധ മേഖലകളിലായി പ്രശസ്ത വിജയം നേടിയവർക്ക് 70 ലക്ഷം രൂപ കാഷ് അവാർഡും 250 പേർക്ക് ഗോൾഡ് മെഡലും 30 പേർക്കു മെമന്റോയും നൽകും. ഈ വർഷം മെഡിക്കൽ പ്രവേശന പരീക്ഷയിൽ 84 ശതമാനവും എൻജിനിയറിംഗിൽ 62 ശതമാനവും വിദ്യാർഥികൾക്കു പ്രവേശനം നേടിക്കൊടുക്കാൻ ബ്രില്യന്റിനു കഴിഞ്ഞതായി ഡയറക്ടർമാരായ സെബാസ്റ്റ്യൻ ജി. മാത്യു, സ്റ്റീഫൻ ജോസഫ്, സ്റ്റാഫ് പ്രതിനിധികളായ സാബു മാത്യു, എം. അവിനാഷ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.