കൊച്ചി: സംസ്ഥാനത്ത് അന്തർ സംസ്ഥാന ബസുടമകൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കുന്നതിനായി അഖിലേന്ത്യ സംഘടനയായ ബസ് ആൻഡ് കാർ ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യ (ബിഒസിഐ) രംഗത്ത്.
അകാരണമായ പിഴ ഈടാക്കുന്നത് ഒഴിവാക്കി ഈ മേഖലയിലെ സർവീസ് പുനരാരംഭിക്കുന്നതിന് ഉചിതമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ചർച്ചകൾക്കായി സമയം ആവശ്യപ്പെട്ടും ബിഒസിഐ അഖിലേന്ത്യാ പ്രസിഡന്റ് പ്രസന്ന പട്വർധൻ, ജനറൽ സെക്രട്ടറി അഫ്സൽ, വൈസ് ചെയർമാൻ ബാബു പണിക്കർ എന്നിവർ സംസ്ഥാന സർക്കാരിന് കത്തയച്ചു. കേരളത്തിൽ മാത്രം ഇത്തരത്തിൽ ബസുടമകളെ ബുദ്ധിമുട്ടിച്ചു വ്യവസായത്തെ തകർക്കരുതെന്നും പിണറായി സർക്കാർ വിഷയം പരിഹരിക്കുന്നതിന് ഗൗരവപൂർണമായ സമീപനം കൈകൊള്ളുമെന്നാണ് പ്രത്യാശിക്കുന്നതെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.