കാജാഹുസൈൻ
പാലക്കാട്
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുൻ ജില്ലാ സെക്രട്ടറിയും പാലക്കാട് ടൗണ്‍ റീട്ടെയിൻ മാർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റും മേട്ടുപ്പാളയം അത്തർ ജമാഅത്ത് പള്ളികമ്മിറ്റി മുൻ ജോയിന്റ് സെക്രട്ടറിയും പരേതനായ എസ്എം എ ബാവ റാവുത്തറുടെ മകനുമായ കാജാഹുസൈൻ (60) നിര്യാതനായി. കബറടക്കം ഇന്നുരാവിലെ പത്തിന് മേട്ടുപ്പാളയം അത്താർ ജമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: ഫൗജാമ. മക്കൾ: മുഹമ്മദ് ബാവ, ഷിനോസ് ബാവ, ഷിഹാദ്, മുഹമ്മദ് ഫയാസ്, ഷിറിൻ ഫാത്തിമ, മരുമക്കൾ: ഫാത്തിമ, മനീഷ. സഹോദരങ്ങൾ: നൂർമുഹമ്മദ് (കവിത സ്റ്റോർ), അസൻ മുഹമ്മദ് ഹാജി (കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ മീഡിയ കോ-ഓർഡിനേറ്റർ, പാലക്കാട് ടൗണ്‍ യൂണിറ്റ് പ്രസിഡന്റ്).
നീലി
വടക്കഞ്ചേരി
അഞ്ചുമൂർത്തിമംഗലം ചേറുംകോട്ടിൽ പരേതനായ ചീറന്പൻ ഭാര്യ നീലി (90) നിര്യാതയായി. മക്കൾ: മണി, വാസു, സിലോമണി, കുഞ്ചി. മരുമക്കൾ: തത്ത, രാധിക, ഗോപി.
മീനാക്ഷിഅമ്മ
വടക്കഞ്ചേരി
പുതുക്കോട് പാട്ടോല പൂവക്കോടുവീട്ടിൽ പരേതനായ രാമനെഴുത്തശൻ ഭാര്യ മീനാക്ഷിഅമ്മ (90) നിര്യാതയായി. മക്കൾ: രാജൻ, ധനലക്ഷ്മി, അംബിക, പാഞ്ചാലി, ഗോപി. മരുമക്കൾ: പ്രേമ, ബാലൻ, മണി, ഇന്ദിര, പരേതനായ രാധാകൃഷ്ണൻ.
മണി
കൊല്ലങ്കോട്
പട്ടഞ്ചേരി തത്തമംഗലം പാലോട് മാടശേരിയിൽ പരേതനായ വേലന്റെ മകൻ മണി (63) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: സുശീല, ശിവദാസൻ, സുനിത, സുരേഷ്, സുധീഷ്. മരുമകൻ: കൃഷ്ണൻകുട്ടി.
പ്രേമചന്ദ്രൻ നായർ
നെന്മാറ
കണിമംഗലം പീച്ചാങ്കുറിച്ചിവീട്ടിൽ പ്രേമചന്ദ്രൻ നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ ലളിതാമ്മ. മക്കൾ: ജയലക്ഷ്മി, ജയമോഹൻ. മരുമകൻ: രാമചന്ദ്രൻ.
ബൾക്കീസ്
ആലത്തൂർ
സേലം ഇടപ്പാടി ഹനീഫയുടെ ഭാര്യ ബൾക്കീസ് (59) കാവശ്ശേരി വാവുളള്യാപുരം റംല ഹൗസിൽ നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ പത്തിന് വാവുളള്യാപുരം പുഴയ്ക്കൽ പള്ളി കബർസ്ഥാനിൽ. മക്കൾ: ഫൗസിയ, മുഹമ്മദ് ഹാരീസ്, മിർഷാദ്. മരുമക്കൾ: ഹബീബ് (ഖത്തർ), റസിയ, സബീന. സഹോദരങ്ങൾ: ഷെരീഫ്, അക്ബറലി, റസാഖ്, യഹിയ, അബുലെയ്സ് (സറീന വീഡിയോസ്), റഫീക്ക് (അധ്യാപകൻ, മൗണ്ട്സീന സ്കൂൾ, പത്തിരിപ്പാല),ഷക്കീർ ( റംല ബേക്കറി, കഴനി ചുങ്കം).
മുത്തുകുട്ടി
നെന്മാറ
അയിലൂർ തിരഞ്ഞക്കോട് അത്തർറാവുത്തരുടെ മകൻ മുത്തുക്കുട്ടി (62) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ഷാജഹാൻ, റിയാസ്, ഷെമീർ. മരുമക്കൾ: നൗഷിദ, ഷെറീന.
പാലക്കാട്
11:57 PM Jun 27, 2019 | Deepika.com