ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള നിരണം മാർ തോമ്മാശ്ലീഹാ തീർഥാടനകേന്ദ്രത്തിൽ ദുക്റാന തിരുനാളും 15-ാമതു തീർഥാടനവും 30 മുതൽ ജൂലൈ ഏഴുവരെ തീയതികളിൽ നടക്കും.
30ന് രാവിലെ ഏഴിന് തീർഥാടന കേന്ദ്രം റെക്ടർ ഫാ.ജോർജ് കൂട്ടുമ്മേൽ കൊടിയേറ്റും. അതിരൂപത പ്രൊക്യുറേറ്റർ ഫാ.ചെറിയാൻ കാരിക്കൊന്പിൽ വിശുദ്ധ കുർബാന അർപ്പിക്കും. ജൂലൈ ഒന്നിന് വൈകുന്നേരം അഞ്ചിന് അതിരൂപത വികാരി ജനറാൾ മോണ്‍.ജോസഫ് വാണിയപ്പുരയ്ക്കലും രണ്ടിനു വൈകുന്നേരം അഞ്ചിന് വികാരി ജനറാൾ മോണ്‍.തോമസ് പാടിയത്തും വിശുദ്ധ കുർബാന അർപ്പിക്കും.
ദുക്റാന തിരുനാൾ ദിനമായ മൂന്നിനു രാവിലെ ഏഴിനു തീർഥാടനകേന്ദ്രം സ്പിരിച്വൽ ഫാദർ ഫാ.വർഗീസ് കോടിക്കൽ വിശുദ്ധ കുർബാന അർപ്പിക്കും. ഉച്ചയ്ക്ക് 12ന് എടത്വാ ഫൊറോനയിൽനിന്നുള്ള തീർഥാടനം എത്തിച്ചേരും. സഹായ മെത്രാൻ മാർ തോമസ് തറയിൽ സന്ദേശം നൽകും. എടത്വാ ഫൊറോനാ പള്ളി വികാരി ഫാ.മാത്യു ചൂരവടി വിശുദ്ധ കുർബാന അർപ്പിക്കും.
നാലിന് വൈകുന്നേരം അഞ്ചിന് ആലംതുരുത്തി സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി വികാരി ഫാ.തോമസ് തോപ്പിൽകളത്തിലും അഞ്ചിന് വൈകുന്നേരം അഞ്ചിന് പടഹാരം സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ.മാർട്ടിൻ തൈപ്പറന്പിലും ആറിന് വൈകുന്നേരം അഞ്ചിന് ഇത്തിത്താനം സെന്റ് മേരീസ് പള്ളി വികാരി ഫാ.ഫിലിപ്പ് നെൽപ്പുരപ്പറന്പിലും വിശുദ്ധ കുർബാന അർപ്പിക്കും.
ഏഴിന് രാവിലെ ഏഴിന് വിശുദ്ധ കുർബാനയ്ക്കു കുറിച്ചി മൈനർ സെമിനാരി റെക്ടർ ഫാ.സെബാസ്റ്റ്യൻ വലിയപറന്പിൽ കാർമികത്വം വഹിക്കും. ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽനിന്ന് യുവദീപ്തി- എസ്എംവൈന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന നിരണം തീർഥാടനം ഉച്ചയ്ക്ക് ഒന്നിന് നിരണം പള്ളിയിൽ എത്തിച്ചേരും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സന്ദേശം നൽകും. സഹായ മെത്രാൻ മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിക്കും. യുവദീപ്തി-എസ്എംവൈഎം അതിരൂപത ഡയറക്ടർ ഫാ.ജേക്കബ് ചക്കാത്ര സഹകാർമികനായിരിക്കും. വൈകുന്നേരം നാലിനു കൊടിയിറക്ക്.