തിരുവനന്തപുരം: പ്ലസ് ടു കഴിഞ്ഞ് യോഗ്യത നേടുന്ന എല്ലാ വിദ്യാർഥികൾക്കും ഉപരിപഠന അവസരം ഒരുക്കാൻ സംസ്ഥാനത്തിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നു മന്ത്രി കെ.ടി. ജലീൽ. ഒരു സർക്കാരിനും അതിനു കഴിയില്ല. മാത്രമല്ല അതു മനുഷ്യസാധ്യവുമല്ല. ഈ പോരായ്മയ്ക്കു പരിഹാരമാണ് സർവകലാശാലകൾ നടത്തുന്ന വിദൂര പഠന കോഴ്സുകൾ . സംസ്ഥാനത്ത് ഓപ്പണ്‍ സർവകലാശാല വരുന്നതോടെ വിദൂര പഠന കോഴ്സുകളെല്ലാം ഇതിനു കീഴിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.