തിരുവനന്തപുരം: ഒഴിവുള്ള സർവേയർ തസ്തികയിലേയ്ക്ക് നിലവിലുളള പിഎസ്സി റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടത്തുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. കെ. രാജന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
16 എൻജെഡി ഒഴിവുകൾ ഉൾപ്പെടെ 82 ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാൻ തടസം നേരിട്ടിട്ടുണ്ട്. 942 തസ്തികകൾക്ക് തുടർച്ചാനുമതി നൽകുന്ന വിഷയം പരിഹരിക്കുന്നതിനുളള നടപടികൾ സർക്കാർ സ്വീകരിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു.