കണ്ണൂർ: തുടർച്ചയായി അഞ്ചാം ദിവസവും കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മൊബൈൽ ഫോണുകൾ പിടികൂടി. ഇന്നലെ ജയിൽ സൂപ്രണ്ട് ടി. ബാബുരാജന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ രണ്ട് സ്മാർട്ട് ഫോണുകൾ ഉൾപ്പെടെ ഏഴ് മൊബൈൽ ഫോണുകളാണ് പിടികൂടിയത്. കുറച്ച് കഞ്ചാവും പണവും കണ്ടെടുത്തിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ ജയിൽ മേധാവി ഋഷിരാജ് സിംഗാണ് റെയ്ഡിനു തുടക്കംകുറിച്ചത്.