കൊച്ചി: പോള്‍ മുത്തൂറ്റിനെ കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഇവര്‍ക്കു ജാമ്യവും അനുവദിച്ചു. ഒന്നാം പ്രതി ജയചന്ദ്രന്, ഏഴാം പ്രതി രാജീവ് കുമാര്‍, ഒമ്പതാം പ്രതി ഫൈസല്‍ എന്നിവരുടെ ശിക്ഷയാണു ഡിവിഷന് ബെഞ്ച് തടഞ്ഞത്. 2009 ഓഗസ്റ്റ് 21 നാണ് ആലപ്പുഴയിലെ നെടുമുടിക്കു സമീപം പോള്‍ എം. ജോര്‍ജിനെ വകവരുത്തിയത്.
കേസിന്റെ അന്വേഷണം ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുത്തിരുന്നു. 2015 ല്‍ തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഇതിനെതിരേ ജയചന്ദ്രനും രാജീവ് കുമാറും ഫൈസലും നല്കിയ അപ്പീല്‍ പരിഗണിച്ചാണു ഡിവിഷന് ബെഞ്ച് ഇവരുടെ ശിക്ഷ നടപ്പാക്കുന്നത് സസ്പെന്‍ഡ് ചെയ്തു ജാമ്യം അനുവദിച്ചത്.