തിരുവനന്തപുരം: ചരിത്രത്തിലെ വലിയ സാമ്പത്തിക തകർച്ചയെ സംസ്ഥാനം അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രതിപക്ഷം ധവളപത്രം തയ്യാറാക്കും. ധവളപത്രം തയാറാക്കാൻ വി.ഡി.സതീശൻ കണ്‍വീനറായി ഏഴംഗ അംഗസമിതിയെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചുമതലപ്പെടുത്തിയതായി യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി തിരുവഞ്ചൂർ രാധാകൃഷണൻ അറിയിച്ചു.
ഖജനാവ് അക്ഷരാർത്ഥത്തിൽ കാലിയായ ഗുരുതരമായ ധന പ്രതിസന്ധി നേരിടുകയാണ്. വികസന പ്രവർത്തനങ്ങൾ സ്തംഭിക്കുക മാത്രമല്ല ദൈനംദിന ചെലവുകൾക്കു പോലും പണം കണ്ടെത്താൻ കഴിയാത്ത സ്ഥിതിയാണ്.
സർക്കാരിന്റെ കെടുകാര്യസ്ഥയും ധനകാര്യ മാനേജ്മെന്റിലെ പിടിപ്പുകേടുമാണ് ഭയാനകമായ സ്ഥിതി സംജാതമാക്കിയത്.
കെ.എസ്. ശബരീനാഥൻ, കെ.എൻ.എ. ഖാദർ, എം.ഉമ്മർ, മോൻസ് ജോസഫ്, ഡോ. ജയരാജ്, അനൂപ് ജേക്കബ് എന്നിവർ അംഗങ്ങളായിരിക്കും.