തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ അട്ടപ്പാടി കേന്ദ്രമാക്കി ട്രൈബൽ താലൂക്ക് രൂപീകരണ നിർദേശം തത്വത്തിൽ അംഗീകരിക്കാൻ ഇന്നലെ വൈകുന്നേരം ചേർന്ന മന്ത്രിസഭാ യോഗത്തിൽ ധാരണ. ധനവകുപ്പിന്റെ അനുമതി കൂടി ലഭിക്കുന്ന സാഹചര്യത്തിൽ അട്ടപ്പാടി ട്രൈബൽ താലൂക്ക് പ്രഖ്യാപനം ഉണ്ടാകുകയുള്ളു.