കൊച്ചി: സിഎംപിയും സിപിഎമ്മുമായി ലയനം നടന്നെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നു സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. രാജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു. കൊല്ലത്തു നടന്ന സമ്മേളനത്തിൽ ലയനം നടന്നതായി രേഖപ്പെടുത്തിയിട്ടില്ല. ലയനം പൂർണമായും തടഞ്ഞ് എറണാകുളം മുൻസിഫ് കോടതി ഉത്തരവിട്ടിട്ടുള്ളതാണ്. പാർട്ടി പിളർന്നിട്ടില്ലെന്നും ചില നേതാക്കൾ മാത്രമാണു പാർട്ടിയിൽനിന്നു പോയതെന്നും അദ്ദേഹം പറഞ്ഞു.