കണ്ണൂർ: അഖില കേരള തുള്ളൽകലാകാര സംഘടന സംസ്ഥാന സമ്മേളവും രണ്ടാം അഖിലകേരള തുള്ളൽ ദൃശ്യ സാഹിത്യോത്സവവും നാളെ മുതൽ 30 വരെ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. നാളെ വൈകുന്നേരം അഞ്ചിന് മൃദംഗവാദനത്തോടെ പരിപാടികൾക്ക് തുടക്കമാകുമെന്ന് കലാമണ്ഡലം നിഖിൽ മലയാലപ്പുഴയും കലാമണ്ഡലം മഹേന്ദ്രനും പത്രസമ്മേളനത്തിൽ അറിയിച്ചു.
29 ന് രാവിലെ ഒൻപതിന് കല്യാണസൗഗന്ധിക കഥയോടെ പരിപാടികൾ തുടങ്ങും. ഡോക്യുമെന്ററി, ഡോക്യുഫിഷൻ പ്രകാശനം, പ്രദർശനം എന്നിവയും നടക്കും. വൈകുന്നേരം 5.15 ന് സാംസ്കാരിക സദസ് കലാമണ്ഡലം കല്പിത സർവകലാശാല രജിസ്ട്രാർ ആർ.കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. വി. കലാധരൻ വിശിഷ്ടാതിഥിയായിരിക്കും. 30 ന് പ്രതിനിധി സമ്മേളനം കേരള കലാമണ്ഡലം ഭരണസമിതി അംഗം കലാമണ്ഡലം പ്രഭാകരൻ ഉദ്ഘാടനം ചെയ്യും.