തിരുവനന്തപുരം: സിഎസ്ഐ, പെന്തക്കോസ്ത് വിഭാഗങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ തയാറാക്കിയ പഠനറിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു.
നിയമസഭാ മീഡിയറൂമിൽ നടന്ന ചടങ്ങിൽ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി. കെ. ഹനീഫ ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. കെ. ടി. ജലീലിന് പഠനറിപ്പോർട്ട് കൈമാറി. റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പെന്തക്കോസ്ത് സഭകളെ മറ്റ് ക്രൈസ്തവ സഭാവിഭാഗമായി അംഗീകരിക്കുകയും ന്യൂനപക്ഷ ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും വേണമെന്ന് ശിപാർശ ചെയ്യപ്പെട്ടിട്ടുണ്ട്.