കൊച്ചി: ജർമനിയിൽ സ്ഥിരതാമസം ഉൾപ്പെടെയുള്ള അവസരങ്ങളെ പ്രതിപാദിക്കുന്ന ‘ഓപ്പർച്യൂണിറ്റി-2019’ സെമിനാർ നാളെ രാവിലെ 10നു നടക്കും. ബിഎസ്സി നഴ്സിംഗ് പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും മാത്രമായുള്ള സെമിനാറിൽ സോഫ്റ്റ് സ്കിൽ ട്രെയിനർ മധു ഭാസ്കരൻ, ബിജു മംഗലത്ത് എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. എറണാകുളം എംജി റോഡിൽ കെപിസിസി ജംഗ്ഷനു സമീപം ചന്ദ്രിക ബിൽഡിംഗിൽ നടക്കുന്ന സൗജന്യ സെമിനാറിൽ പ്രവേശനം മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 120 പേർക്കു മാത്രം. വിദേശ വിദ്യാഭ്യാസ-സ്ഥിരതാമസ സേവന ഏജൻസിയായ ഓസ്കാർ സ്റ്റഡീസാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
ഓസ്ട്രേലിയ, യുകെ, അയർലൻഡ്, യുഎസ്, ന്യൂസിലാൻഡ്, കാനഡ, സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളിലെ 400ൽ പരം യൂണിവേഴ്സിറ്റികളുമായി രണ്ടായിരത്തിലേറെ കോഴ്സുകൾക്കു പ്രവേശന സംവിധാനം കരാറിലൂടെ ഉറപ്പാക്കിയിട്ടുള്ള ഡൽഹിയിലെ എസ്ഐഇസിയുടെ കൊച്ചി പ്രതിനിധികൾ കൂടിയാണ് ഓസ്കാർ സ്റ്റഡീസ്. ഇതിനോടകം അൻപതിനായിരത്തിലേറെ വിദ്യാർഥികളെ വിദേശത്ത് അയച്ചുകഴിഞ്ഞതായി ഏജൻസി അധികൃതർ പറഞ്ഞു.
സെമിനാറിന്റെ ഭാഗമായി തത്സമയ വീഡിയോ കോണ്‍ഫറൻസിംഗിലൂടെ ജർമനിയിലെ ഹൊറിസോണ്ട് കണ്‍സൾട്ടൻസി പ്രതിനിധികളുമായി ആശയവിനിമയത്തിനും സൗകര്യമുണ്ടായിരിക്കും. ജർമൻ ഭാഷാ വിദഗ്ധ ദീപ്തി സന്തോഷ് ആയിരിക്കും ജർമൻ ഭാഷാ സേവനം നൽകുക.