ഷാജു
അങ്ങാടിപ്പുറം
വൈലോങ്ങര കറുകയിൽ കെ.എം ഷാജു (55) നിര്യാതനായി. കെഎസ്ആർടിസി കണ്ടക്ടറാണ്. സംസ്കാരം നടത്തി. ഭാര്യ: ഉൗരകം കളത്തൂർ കുടുംബാംഗം ബിജി (പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂൾ). മക്കൾ: ഷെഹൻഷ സഖറിയ (വിദ്യാർഥി, ആർമി എൻജിനിയറിംഗ്, ബീഹാർ), ഷോണ്ഷ സഖറിയ (വിദ്യാർഥി, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, പരിയാപുരം).
പാറുക്കുട്ടി
എടക്കര
പാലേമാട് ചുരുളി വാഴൂരേത്ത് പാറുക്കുട്ടി(82) നിര്യാതയായി. മക്കൾ: ഗോപിനാഥൻ, അമ്മിണി. മരുമകൾ: ലീല.
മുഹമ്മദലി
പെരിന്തൽമണ്ണ
വടക്കാങ്ങര സ്വദേശി കളത്തിൽ മുഹമ്മദലി (73) നിര്യാതനായി. . കബറടക്കം ഇന്നു ഒൻപതിനു വടക്കാങ്ങര വലിയ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ദീർഘകാലം മക്കരപ്പറന്പ് സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനും മുൻ അസിസ്റ്റന്റ് സെക്രട്ടറിയുമായിരുന്നു. കേരള കോ-ഓർപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ സംസ്ഥാന - ജില്ല കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട് ഭാര്യ: ആസ്യ ചേപ്പൂർ. മക്കൾ: ഫൗസിയ, ഖൈറുന്നീസ (രാമപുരം), ഫസീന. മരുമക്കൾ: ഹൈദർ എന്ന ബാപ്പു പുല്ലാര, അബ്ദുൽകബീർ കരുവള്ളി പാത്തിക്കൽ രാമപുരം (ദുബയ്), ബഷീർ ചൂനൂർ (ദുബായ്). സഹോദരി: ഫാത്തിമ കോടൂർ.
ജമീല
നിലന്പൂർ
ചെറുവത്തുംകുന്ന് തലയഞ്ചേരി അബൂബക്കറിന്റെ ഭാര്യ ജമീല അമ്മോൻകൊല്ലൻ(57) നിര്യാതയായി. മക്കൾ: ഷാഹിദ്, ഷാഹിദ. മരുമക്കൾ: അബ്ദുൽ റഹ്മാൻ, ജംഷീല.
അബൂബക്കർ
നിലന്പൂർ
അകന്പാടം വെട്ടേക്കോട് തണ്ണിപൊയിൽ വീട്ടിൽ അബൂബക്കർ (52) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ഷിയാദ്, ഷാഹിദ്, സെറീന.
ബാലകൃഷ്ണ പണിക്കർ
തിരൂർ
തൃക്കണ്ടിയൂരിലെ ജ്യോതിഷ പണ്ഡിതൻ ഒറ്റക്കണ്ടം കളരിക്കൽ ശ്രീനിലയം ഒ.കെ ബാലകൃഷ്ണ പണിക്കർ (86) നിര്യാതനായി. സംസ്കാരം ഇന്നു 12ന്. ഭാര്യ : സുഭദ്ര പണിക്കത്തിയാർ. മക്കൾ : ലക്ഷ്മി നാരായണൻ, അരവിന്ദൻ, മഹേഷ്, സ്കന്ദൻ പണിക്കർ, ഗായത്രി, സാവിത്രി, സരസ്വതി, നന്ദിനി, ധനലക്ഷ്മി, പൗർണമി. മരുമക്കൾ : വിശ്വംഭരൻ, മുരളീധരൻ, റോഷൻ, പ്രേംരാജ്, രാജേശ്വരി, സിന്ധു, അന്പിളി.
വേണു
നിലന്പൂർ
അകന്പാടം ആറംകോട്പടി വെട്ടത്തിൽ വേണു (55) നിര്യാതനായി. ഭാര്യ: സരിത. മക്കൾ: അനാമിക, അരുന്ധതി. മരുമകൻ: കണ്ണൻ കൽപ്പറ്റ.
റുഖിയ
മന്പാട്
പുള്ളിപ്പാടത്തെ പരേതനായ കോമുളളി അലി ഹസന്റെ ഭാര്യ കുരുത്തിക്കുഴിയൻ റുഖിയ (87) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ കാട്ടുമുണ്ട (റിട്ട. അധ്യാപകൻ ഗവണ്മെന്റ് എൽപി സ്കൂൾ, നടുവക്കാട്), അബ്ദുൾഅസീസ്, അബ്ദുൾ ഗഫൂർ സ്വലാഹി (അധ്യാപകൻ ഗവണ്മെന്റ് യുപി സ്കൂൾ, എരഞ്ഞിമങ്ങാട്), അബ്ദുൾ വഹാബ്, അബുൾഹക്കീം, ഫാത്തിമ, പരേതയായ ജമീല. മരുമക്കൾ: മുഹമ്മദ് (മാമാങ്കര), അലവിക്കുട്ടി (എളന്പിലാക്കോട്), അസ്മാബി (മുണ്ടേരി), സുനിത (മാമാങ്കര), ജസീല (പന്നിപ്പാറ), സക്കീന (കൂറ്റന്പാറ), ഷഹർബാൻ (മന്പാട്).
അഹമ്മദ് കുട്ടി
മഞ്ചേരി
കിടങ്ങഴി പരേതനായ വട്ടക്കണ്ടൻ മുഹമ്മദ് ഹാജിയുടെ മകൻ അഹമ്മദ് കുട്ടി (66) നിര്യാതനായി. ഭാര്യമാർ, ഫാത്തിമ, ആസ്യ. മക്കൾ: ആയിഷ, മുഹമ്മദ് അലി, ഫൗസിയ, ആബിദ്, അസ്്ലം. മരുമക്കൾ: അലവി (മോങ്ങം), അഷ്റഫ് (മലപ്പുറം), ജാഫർ (അരീക്കോട്), റുക്സാന.
ആമിന
കാളികാവ്
കല്ലംകുന്ന് എലിക്കോടിലെ മാഞ്ചേരി കുരിക്കൾ മുഹമ്മദിന്റെ (നാണ്യാപ്പ) ഭാര്യ ആമിന (70) നിര്യാതയായി. മക്കൾ: സൈതലവി, അസൈനാർ, മജീദ്, സക്കീന, നാസർ, നഫീസ, (പുലാമന്തോൾ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ, അധ്യാപിക), ബുഷറ, സുബൈദ. മരുമക്കൾ: മഠത്തിൽ മൊയ്തീൻ (മാനു), മൊയ്തീൻകുട്ടി, ഹംസ, അൻവർ, സുലൈഖ, സക്കീന, സൗദ, സുമയ്യ.
സൈതലവി ഹാജി
പെരിന്തൽമണ്ണ
പുലാമന്തോൾ ഫില്ലിംഗ് സ്റ്റേഷൻ ഉടമ മണ്ണേങ്ങൽ ചേരിക്കല്ലിൽ സൈതലവി ഹാജി (69) നിര്യാതനായി. ഭാര്യ: തങ്കയത്തിൽ ആയിഷാബി ചെറുകര. മക്കൾ: മുഹമ്മദ് ബഷീർ (അൽ ഐൻ), മുഹമ്മദ് ഫൈസൽ, ഡോ. മുഹമ്മദാലി (അട്ടപ്പാടി), മുഹമ്മദ് സാദിഖ് (സോഫ്റ്റ്വേർ എൻജിനിയർ, ടെക്നോപാർക്ക് തിരുവനന്തപുരം). മരുമക്കൾ: ജാനിഷ ആനങ്ങാടൻ വണ്ടൂർ, സമീറ തച്ചർതൊടി ചുണ്ടന്പറ്റ, ഉമൈമ വേങ്ങര, നജീറ പുളളിയിൽ മാടശേരി മലപ്പുറം.
മലപ്പുറം
10:45 PM Jun 26, 2019 | Deepika.com