കൊച്ചി: വനിതാതാരങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്കി ഭരണഘടനാ ഭേദഗതിക്കൊരുങ്ങി താരസംഘടനയായ അമ്മ. ഇതു സംബന്ധിച്ച് കാര്യങ്ങള്‍ 30 ന് കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ ചേരുന്ന വാര്‍ഷിക ജനറല്‍ ബോഡിയോഗം ചര്‍ച്ച ചെയ്യും. യോഗനടപടികള്‍ക്കു ശേഷമായിരിക്കും ഭരണഘടന ാഭേദഗതിയുടെ കാര്യത്തില്‍ സംഘടനാതലത്തില്‍ അന്തിമ തീരുമാനമുണ്ടാവുകയെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.
ഭേദഗതിക്ക് യോഗത്തിന്റെ അംഗീകാരം ലഭിച്ചാല്‍ രജിസ്ട്രേഷന് അടക്കമുള്ള നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് സംഘടനയില്‍ വനിതാതാരങ്ങളും വനിതാ സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ വുമണ്‍ ഇന്‍ സിനിമ കളക്ടീവും (ഡബ്ല്യുസിസി) ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തിനും സമ്മര്ദത്തിനുമൊടുവിലാണ് അമ്മ ഭരണഘടനാ ഭേഗദതിക്കൊരുങ്ങുന്നത്.