സിസ്റ്റർ മാവുരൂസ് ഇടത്തിനകം ഡിഎം
തിരുവനന്തപുരം: മേരിമക്കൾ സന്യാസിനി സമൂഹത്തിന്റെ സെന്റ് മേരീസ് പ്രൊവിൻസിലെ അംഗമായ സിസ്റ്റർ മാവുരൂസ് ഇടത്തിനകം ഡിഎം (74) നിര്യാതയായി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ പോങ്ങുംമൂട് മഠംവക സെമിത്തേരിയിൽ. പരേത ചങ്ങനാശേരി പുന്നവേലി ഇടത്തിനകം കുടുംബാംഗമാണ്. പനച്ചമൂട്, കോന്നി, കൊടിയന്പാല, മൈലാടുംപൊട്ടി, ചോഴിയക്കോട്, ശാന്തിനിലയം, പട്ടം ആർച്ച് ബിഷപ്സ് ഹൗസ്, അഞ്ചൽ എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ശശിലേഖ
കോവളം: പനത്തുറ പുന്നവിളാകത്ത് പരേതനായ സുരേന്ദ്രന്റെ ഭാര്യ ശശിലേഖ (72) നിര്യാതയായി.മക്കൾ: സാവിത്രി, പ്രശാന്തൻ,അനിത, ലാലി (തിരുവനന്തപുരം നഗരസഭ). മരുമക്കൾ: ചന്ദ്രൻ, അനിത, ശ്രീകണ്ഠൻ, പരേതനായ കാർത്തികേയൻ. സഞ്ചയനം തിങ്കളാഴ്ചരാവിലെ ഏഴിന്.
ജെ.വിജയകുമാരൻ നായർ
പാലോട്: പൂവക്കാട് അജയപുരം ഉഷാമന്ദിരത്തിൽ ജെ.വിജയകുമാരൻ നായർ (63) നിര്യാതനായി.ഭാര്യ: ഉഷാകുമാരി. മക്കൾ: വിനോദ് വി.നായർ, വിഷ്ണു വി.നായർ. മരുമകൾ: കൃഷ്ണേന്ദു.സഞ്ചയനം ഞായർ ഒന്പതിന്.
എ. മനോഹരൻ
പ്രാവച്ചന്പലം: പ്ലാക്കുഴി കുടുംബന്നൂർ ശാന്തിഭവനിൽ എ. മനോഹരൻ (61) നിര്യാതനായി. ഭാര്യ: തുളസി. മക്കൾ: എം. സതീഷ്കുമാർ, ടി. ശാന്തി. മരുമക്കൾ: പി. സന്ധ്യ, കെ. വിനോദ്കുമാർ. സഞ്ചയനം ഞായർ രാവിലെ എട്ടിന്.
ശാന്ത
പൂഴിക്കുന്ന്: പാപ്പനംകോട് പൂഴിക്കുന്ന് പുതുവൽ പുത്തൻ വീട്ടിൽ പരേതനായ ശശി ആശാന്റെ ഭാര്യ ശാന്ത (68) നിര്യാതയായി. മക്കൾ: ജിഞ്ചു, ജിബു, ജീന. മരുമക്കൾ: ആശ, രഞ്ജിത, വിനോദ്. സഞ്ചയനം തിങ്കൾ രാവിലെ ഒൻപതിന്.
തിരുവനന്തപുരം
12:11 AM Jun 26, 2019 | Deepika.com