തിരുവനന്തപുരം: അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം നടക്കുന്നതിനാൽ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ബംഗളൂരുവിലേക്കും തിരിച്ചുമായി 20 അധിക സർവീസുകൾ കെഎസ്ആർടിസി ഓടിക്കും.
2500 സീറ്റുകൾ യാത്രക്കാർ ബുക്കു ചെയ്ത സാഹചര്യത്തിലാണ് 300 സീറ്റുകൾകൂടി അധികമായി ഉൾപ്പെടുത്തിയത്. ബംഗളുരുവിലേക്ക് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള എറണാകുളം, കോഴിക്കോട് ഡിപ്പോകളിൽ നിന്നു യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൂടുതൽ സർവീസ് നടത്തും. കർണാടക ആർടിസിയുടെ 2500 സീറ്റുകളും തമിഴ്നാട് ആർടിസിയുടെ 200 സീറ്റുകളും യാത്രക്കാർക്ക് പ്രയോജനപ്പെടുത്താവുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.