മൂലമറ്റം: ബിവറേജസ് കോർപറേഷനിൽ നിന്നു മദ്യം കയറ്റിയ ലോഡുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. വെങ്ങല്ലൂർ പുളിക്കാലായിൽ ഇസ്മയിൽ (47) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെ തൊടുപുഴ ബിവറേജസ് ഗോഡൗണിൽ നിന്നു ബിയറും വൈനും കയറ്റി ചെറുതോണിക്കു പോയ ലോറി അയ്യകാട് വച്ച് നൂറടി താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ കുളമാവ് പോലീസിലും മൂലമറ്റം ഫയർ ഫോഴ്സിലും വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തെരച്ചിൽ നടത്തി. ഡ്രൈവറെ പോലീസ് വാഹനത്തിൽ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ്യതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമാർട്ടത്തിനു ശേഷം ഇന്ന് ഉച്ചയോടെ സംസ്കരിക്കും. ഭാര്യ: നബീസ മക്കൾ: ഐഷ, ഹുസൈൻ(ഷിയാസ്).