തളിപ്പറമ്പ്: പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി.കെ. ശ്യാമളയ്ക്കെതിരേ വിമർശനമുന്നയിച്ചവരെ ഒതുക്കാനുള്ള നീക്കവുമായി സിപിഎം. ഏരിയ, ലോക്കൽ കമ്മിറ്റികളിൽനിന്ന് വിമർശനം ഉന്നയിച്ചവരെ ഒതുക്കാനാണ് നീക്കം ആരംഭിച്ചിരിക്കുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനത്തിൽ ആന്തൂർ വിഷയത്തിൽ വിമര്‍ശകരെ പൂര്‍ണമായി അവഗണിക്കുമെന്ന് പറഞ്ഞിരുന്നു. ജില്ലാ നേതൃത്വം സംസ്ഥാന കമ്മറ്റിക്കൊപ്പം നില്‍ക്കുമെന്നും പി.കെ. ശ്യാമള ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്സണായി തുടരുമെന്നും കോടിയേരി വ്യക്തമാക്കുകയും ചെയ്തിരുന്നു.