തിരുവനന്തപുരം: കാലതാമസം ഒഴിവാക്കിയും അഴിമതിരഹിതമായും സുതാര്യവുമായും കെട്ടിടനിർമാണ പെർമിറ്റുകൾ ലഭ്യമാക്കുന്നതിന് ഐബിപിഎംഎസ് സോഫ്റ്റ്വേർ തുടരുമെന്നു മന്ത്രി എ.സി.മൊയ്തീൻ നിയമസഭയെ അറിയിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടി നൽകുകയായിരുന്നു മന്ത്രി. തകരാറുകൾ അപ്പപ്പോൾ പരിഹരിച്ച് സോഫ്റ്റ്വേർ സംവിധാനം തുടരാനാണ് സർക്കാർ ലക്ഷ്യം.കെട്ടിട നിർമാണ അപേക്ഷകൾ ഓണ്‍ലൈനായി സമർപ്പിക്കുന്നതിനും ബിൽഡിംഗ് പ്ലാനുകൾ കെട്ടിട നിർമാണ ചട്ടങ്ങൾക്ക് അനുസൃതമാണോയെന്ന് പരിശോധിക്കുന്നതിനും ചട്ടവിധേയമായ പ്ലാനുകൾക്ക് ഓണ്‍ലൈനായി പെർമിറ്റ് അനുവദിക്കുന്നതിനുമുള്ള ഓട്ടോമേറ്റഡ് ഇന്റലിജന്റ് സോഫ്റ്റ്വേറാണ് ഐബിപിഎംഎസ്.