കോഴിക്കോട്: കേരള പോലീസിന്റെ അഭിമാനപദ്ധതിയായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) പദ്ധതി കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി സ്കൂളുകളില്‍നിന്ന് ഡിജിപി അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 500 വിദ്യാര്‍ഥികളുളള വിദ്യാലയങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
പ്രവര്‍ത്തനക്ഷമമായ അധ്യാപക രക്ഷാകര്‍ത്തൃ സമിതി ഉണ്ടായിരിക്കണം. കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായി സേവനം അനുഷ്ഠിക്കാന്‍ തയാറായി രണ്ടു അധ്യാപകരും വേണം. ഇതിലൊരാള്‍ വനിതയായിരിക്കണം.
പ്രവര്‍ത്തനക്ഷമമായ അധ്യാപക രക്ഷാകര്‍ത്തൃ സമിതി ഉണ്ടായിരിക്കണം. കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായി സേവനം അനുഷ്ഠിക്കാന്‍ തയാറായി രണ്ടു അധ്യാപകരും വേണം. ഇതിലൊരാള്‍ വനിതയായിരിക്കണം.