കൊച്ചി: അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഭാവിയില്‍ സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന സമാശ്വാസ ധനസഹായം ബാങ്ക് വഴി നല്കുന്നതിനു തൊഴിലാളികളുടെ ബാങ്ക് വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ അഞ്ചു വരെ നീട്ടി. രേഖകള്‍ ക്ഷേമനിധി ബോര്‍ഡിന്റെ കായംകുളം, ഭരണിക്കാവ്, ചവറ, ഇരിങ്ങാലക്കുട എന്നീ ഇന്‍സ്പെക്ടര്‍ ഓഫീസുകളില്‍ ജൂലൈ അഞ്ചിന് വൈകുന്നേരം നാലു വരെ സ്വീകരിക്കും.
രേഖകള്‍ നല്കാത്തവർ ക്ഷേമനിധി കാര്‍ഡ്, ആധാര്‍കാര്‍ഡ്, ബാങ്ക്പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ ബന്ധപ്പെട്ട ഇന്‍സ്പെക്ടര്‍ ഓഫീസുകളില്‍ നല്‍കണം. ഈ രേഖകള്‍ നല്കുന്ന തൊഴിലാളികള്‍ക്ക് മാത്രമേ ഭാവിയില്‍ സമാശ്വാസ ധനസഹായങ്ങള്‍ ലഭിക്കൂ.