തോമസ്കുട്ടി
വെള്ളരിക്കുണ്ട്
ആദ്യകാല കുടിയേറ്റ കർഷകൻ മണ്ണൂർ തോമസ്കുട്ടി (68) നിര്യാതനായി. സംസ്കാരം 28ന് ഉച്ചകഴിഞ്ഞ് മൂന്നിന് വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോന ദേവാലയത്തിൽ. ഭാര്യ:ജോളി ചേർപ്പുങ്കൽ ആരംപുളിക്കൽ കുടുബാംഗം. മക്കൾ: റ്റിജോ (യുഎസ്എ), ടിറ്റോ ( ദുബായ്), അഡ്വ. ടിന്റോ, റ്റിൻസി. മരുമക്കൾ: അനിത കണിക്കുന്നേൽ (യുഎസ്എ), ആഷ കണിയാംപറമ്പിൽ (കൽപ്പറ്റ), റോഷ്നി കുര്യൻ തോട്ടപ്പള്ളി (ഹോസ്കോട്ട, കർണാടക), ഡോ.ജിബിൻ പന്തപ്പള്ളിൽ (നീലേശ്വരം). സഹോദരങ്ങൾ: സിസ്റ്റർ മേരി മണ്ണൂർ (എസ്എച്ച് കോൺവെന്റ് മാനത്തൂർ) ഫാ.ജോസ് മണ്ണൂർ (കരുവഞ്ചാൽ), റോസമ്മ സ്കറിയ വിലങ്ങുപാറ (എടൂർ), ലിസമ്മ ബേബി പുതുമന (വെള്ളരിക്കുണ്ട്), ജോയൻ.
അന്നക്കുട്ടി
കരുവഞ്ചാൽ
കല്ലൊടി തറപ്പേൽ മത്തായിയുടെ ഭാര്യ അന്നക്കുട്ടി (80) നിര്യാതയായി. സംസ്കാരം ഇന്ന് അഞ്ചിന് കരുവഞ്ചാൽ ലിറ്റിൽ ഫ്ളവർ പള്ളിയിൽ. പരേത ഭരണങ്ങാനം കോർക്കുഴിയിൽ കുടുംബാംഗം. മക്കൾ: കുരുവിള, ത്രേസ്യാമ്മ, ആലീസ്, ടോമി, ബേബി, ബിജു. മരുമക്കൾ: മേരിക്കുട്ടി കണിവേലിൽ, ജോയി മൂലയിൽ, ജോളി മണ്ണാറത്തറ, ആനീസ് കൂട്ടുങ്കൽ, ബിജി കൈതവേലിൽ.
അന്നമ്മ
തടിക്കടവ്
കരുവാൻചിറ്റയിൽ പരേതനായ മഞ്ഞനാൽ മാത്യുവിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിന് തടിക്കടവ് സെന്റ് ജോർജ് ദേവാലയത്തിൽ. മകൾ: ലൈല തടിക്കടവ്. മരുമകൻ: വർഗീസ് ചിറയ്ക്കലകത്ത്.
ശ്രുതി
പിലിക്കോട്
അയ്യപ്പ ഇൻസ്ട്രീസ് സ്ഥാപന ഉടമ വീതുകുന്നിന് സമീപത്തെ ബൈജുവിന്റെ ഭാര്യ ശ്രുതി(23) നിര്യാതയായി. സംസ്കാരം ഇന്നു12ന് പിലിക്കോട് മട്ടലായി ശ്മശാനത്തിൽ. മകൾ: ആഗ്നേയ. പിലിക്കോട് മഞ്ഞത്തൂരിലെ സുകുമാരന്റെയും ശ്യാമളയുടെയും മകളാണ്. സഹോദരൻ: സുബിൻ.
സുരേഷ് ബാബു
കൂത്തുപറമ്പ്
ചിറ്റാരിപ്പറമ്പ് കളരിക്കൽ അച്യുതത്തിൽ ടി.പി. സുരേഷ് ബാബു (45) നിര്യാതനായി. സിപിഐ ചിറ്റാരിപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയാണ്. പരേതനായ അച്യുതൻ-മാധവി ദന്പതികളുടെ മകനാണ്. ഭാര്യ: രമ്യ. മക്കൾ: ദേവമിത്ര, ആത്മിക (ഇരുവരും സിജിഎച്ച്എസ്എസ്. വിദ്യാർഥികൾ). സഹോദരങ്ങൾ: ടി.പി. രവീന്ദ്രൻ, ടി.പി. ശശീന്ദ്രൻ (പേരാവൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി), രമേശൻ, റീന.
ജയപ്രകാശ്
കൂത്തുപറമ്പ്
പാട്യം ഓട്ടച്ചിമാക്കൂൽ വൈജയന്തിൽ ചത്താമ്പള്ളി ജയപ്രകാശ് (52) നിര്യാതനായി. പരേതരായ ആനന്ദൻ-മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രമീള. മക്കൾ: അശ്വന്ത്, വൈഗ.
മേമി മാസ്റ്റർ
തളിപ്പറമ്പ്
കോടല്ലൂർ എഎൽപി സ്കൂൾ റിട്ട. മുഖ്യാധ്യാപകൻ കോടല്ലൂരിലെ എം.കെ. മേമി മാസ്റ്റർ ( 78) നിര്യാതനായി. ഭാര്യ: കുഞ്ഞായിഷ (മുല്ലക്കൊടി). മക്കൾ: ഹാരിസ് (വിമല മെഡിക്കൽസ്, തളിപ്പറമ്പ്), സൈബുന്നിസ, നജ്മുന്നിസ, മുംതാസ് (അധ്യാപിക, സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: സാഹിദ (അധ്യാപിക, സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ), എ.എം. കുഞ്ഞഹമ്മദ് (ദുബായ്), സൈദ് (മാങ്കടവ്), കെ.വി. മുഹമ്മദ് കുഞ്ഞി (അബുദാബി, കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി).
നിഷ
കൂത്തുപറമ്പ്
പാട്യം ഓട്ടച്ചിമാക്കൂൽ സുദേവം ഭവനത്തിൽ നിഷ (42) നിര്യാതയായി. പയേരി ഗോവിന്ദന്റെയും തിരുവോത്ത് രതിയുടെയും മകളാണ്. ഭർത്താവ് :സുകുമാരൻ (ബേക്കറി, ബംഗളൂരു). മക്കൾ: ദേവപ്രിയ,പരേതനായ സുബിൻ. സഹോദരങ്ങൾ: ജിഷ (തൃക്കണ്ണാപുരം), രജീഷ് (ബംഗളൂരു).
മാധവി
മട്ടന്നൂർ
കല്ലേരിക്കരയിലെ പരേതനായ ചാല മടപ്പുരക്കൽ അനന്തന്റെ ഭാര്യ മാധവി (80) നിര്യാതയായി. സംസ്കാരം ഇന്നു പത്തിന് പയ്യാമ്പലത്ത്. മക്കൾ: ചന്ദ്രൻ, സൗമിനി, പി.കെ .നാരായണൻ (കൂടാളി പബ്ലിക് സർവന്റ്സ് സൊസൈറ്റി). മരുമക്കൾ: രോഹിണി, നാരായണൻ, അംബിക (കൂടാളി പബ്ലിക് സർവന്റ്സ് സൊസൈറ്റി). സഹോദരൻ: ഭരതൻ.
ബാലൻ
കീച്ചേരി
കച്ചേരി പാറക്കടവ് റോഡിന് സമീപത്തെ ഈച്ച ബാലൻ (74) നിര്യാതനായി. തളിപ്പറമ്പ് താലൂക്ക് ഓഫീസ് റിട്ട.വില്ലേജ് അസിസ്റ്റന്റാണ്. ഭാര്യ: കൗസല്യ. മക്കൾ: മണിലാൽ, മഹേഷ് ലാൽ ( അധ്യാപകൻ, കണ്ണൂർ സിറ്റി ഗവ. ഹയർ സെക്കൻഡറി സ്കൂൾ).
അനിത
ചേലേരിമുക്ക്
ചേലേരി ഈശാനമംഗലത്തെ അനിത (42)നിര്യാതയായി. ഭർത്താവ്: ഉമേഷ്. മക്കൾ: അനുമോദ്, അമയ. സഹോദരൻ: അനി (നന്ദനം ലൈറ്റ് ആൻഡ് സൗണ്ട്).
രുഗ്മിണി
പയ്യന്നൂര്‍
പയ്യന്നൂര്‍ ബ്ലോക്ക് വനിതാ സഹകരണ സംഘം സെക്രട്ടറിയും ഏഴിലോട് സ്വദേശിയുമായ പി.വി.രുഗ്മിണി(55) നിര്യാതയായി. ഭര്‍ത്താവ്: പി.വി.സദാനന്ദന്. മക്കള്‍: ലിജി (ഗള്‍ഫ്), സിജി. മരുമകന്: സുമേഷ്.
യശോദ
കണ്ണപുരം
മൊട്ടമ്മൽ പുഞ്ചവയൽ റോഡിൽ പറമ്പത്ത് വടക്കീൽ കുഞ്ഞിരാമൻ ആചാരിയുടെ ഭാര്യ വി.വി.യശോദ (73) നിര്യാതയായി. മക്കൾ: മധുസൂദനൻ (കാർപ്പന്ററി വർക്സ് ), മഞ്ജുള, മിനി (സെയിൽ ടാക്സ് ഓഫീസ്, കണ്ണൂർ). മരുമക്കൾ: പി.കെ .തമ്പാൻ (അന്നൂർ), കെ.പി.അനിൽ ബാബു (എഎസ്ഐ, തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ).
നാണി
കൂത്തുപറമ്പ്
കെയുപി സ്കൂളിനു സമീപം ഭവ്യയിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ വളപ്പിലക്കണ്ടി നാണി (90) നിര്യാതയായി. സംസ്കാരം ഇന്ന് ഒൻപതിന് വലിയവെളിച്ചം ശാന്തിവനത്തിൽ. മകൾ: ശോഭ. മരുമകൻ: ഗോപാലകൃഷ്ണൻ (ആർട്ടിസ്റ്റ്).
റഹ്മത്ത്
കല്ലിക്കണ്ടി
കുന്നുമ്മൽ റഹ്മത്ത് (68) നിര്യാതയായി. ഭർത്താവ്: സെയ്തുമുഹമ്മദ്. മക്കൾ: ജമീല, അബ്ദുൾ നാസർ (അധ്യാപകൻ, ഉമ്മത്തൂർ എംഎൽപി സ്കൂൾ), ബദറുന്നീസ. മരുമക്കൾ: കബീർ (വടക്കുംചേരി), മുഹമ്മദ് ഇബ്രാഹിം (ഊട്ടി),സൈനബ (അസി. കൃഷി ഓഫീസർ, ചെക്യാട്).
കണ്ണൂര്‍
10:17 PM Jun 25, 2019 | Deepika.com