തിരുവനന്തപുരം: കോർപറേഷനുകളിലെ കെട്ടിട നിർമ്മാണ അപേക്ഷകളിൽ തീർപ്പു കൽപിക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ അദാലത്തുകൾ നടത്തും. കോർപറേഷനുകളിൽ സമർപ്പിച്ചിട്ടുള്ള കെട്ടിട നിർമാണ അപേക്ഷകളിൽ ഇനിയും തീർപ്പ് കൽപ്പിക്കാനുള്ളവ പരിശോധിച്ച് തീരുമാനമെടുക്കുന്നതിനായി തദ്ദേശ മന്ത്രി എ.സി. മൊയ്തീൻ നേരിട്ട് പങ്കെടുത്തുകൊണ്ട് അദാലത്ത് സംഘടിപ്പിക്കും.
കൊച്ചി നഗരസഭയിൽ ജൂലൈ 15ന് രാവിലെ പ്ത്തിനും തിരുവനന്തപുരത്ത് 17ന് 11നും കൊല്ലത്ത് 19നും തൃശൂരിൽ 22നും കോഴിക്കോട് 29നും കണ്ണൂരിൽ ഓഗസ്റ്റ് രണ്ടിനുമാണ് അദാലത്തുകൾ സംഘടിപ്പിക്കുക. കെട്ടിട നിർമാണ പെർമിറ്റ്, ഒക്യുപ്പൻസി തുടങ്ങി നിർമാണ അനുമതിയുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ചിട്ടുള്ള വ്യക്തികൾക്കും സംരംഭകർക്കും അദാലത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട നഗരസഭാ അധികൃതരെ സമീപിക്കാമെന്നു മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു.