കൊച്ചി: ഇടപ്പള്ളിയിൽ സ്വകാര്യ ബസിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. കളമശേരി ഗ്ലാസ് കോളനി പെരിങ്ങോട്ടുപറന്പ് വീട്ടിൽ പി.എ. കൃഷ്ണൻകുട്ടി(67)യാണ് മരിച്ചത്. ഇന്നലെ രാവിലെ 9.50 ഓടെ ഇടപ്പള്ളിയിൽ ചങ്ങന്പുഴ മെട്രോ സ്റ്റേഷന് സമീപമായിരുന്നു അപകടം.
റോഡരികിലൂടെ സൈക്കിൾ ചവിട്ടി വരികയായിരുന്ന കൃഷ്ണൻകുട്ടിയെ ആലുവ-മേനക റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിക്കുകയും ദേഹത്തുകൂടി വാഹനം കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ കൃഷ്ണൻകുട്ടി മരിച്ചു. സംഭവത്തിൽ എളമക്കര പോലീസ് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.