കോഴിക്കോട്: ഈശോസഭ കേരള പ്രവിശ്യയുടെ പുതിയ പ്രൊവിൻഷ്യൽ സുപ്പീരിയറായി ഫാ. മാത്യു ഇലഞ്ഞിപ്പുറത്തെ സുപ്പീരിയർ ജനറൽ ഫാ. അർത്തൂറോ സൂസ നിയമിച്ചു. ജൂലൈ നാലിനു സ്ഥാനമേൽക്കും.
ആലപ്പുഴ ജില്ലയിലെ നിർമലപുരത്ത് 1956ൽ ജനിച്ച ഫാ. മാത്യു 1974ൽ ഈശോസഭയിൽ ചേർന്നു. പാറ്റ്ന, കോഴിക്കോട്, ചെന്നൈ, പൂന, കാലടി എന്നിവിടങ്ങളിലായിരുന്നു പഠനവും പരിശീലനവും. പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം അമേരിക്കയിലെ ബോസ്റ്റൺ കോളജിലും ഗവേഷണം നടത്തി. ചെന്നൈ സത്യനിലയം ഫിലോസഫി കോളജിൽ അധ്യാപകനായിരുന്ന അദ്ദേഹം 2013 മുതൽ പ്രിൻസിപ്പലായിരുന്നു.