കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ കൗണ്‍സിലർ, കൗണ്‍സിലിംഗ് അസിസ്റ്റന്റ് എന്നിവരെ നിയമിക്കുന്നു. ഓരോ ഒഴിവുകളാണുള്ളത്. 27നു രാവിലെ 11ന് സർവകലാശാല ആസ്ഥാനത്ത് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. പ്രായം സർക്കാർ നിയമപ്രകാരമായിരിക്കും. ഉദ്യോഗാർഥികൾ രാവിലെ 10.30 ന് സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാകണം.