കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഇന്നലെ നടത്തിയ പരിശോധനയിൽ വീണ്ടും മൊബൈൽ ഫോണുകളും കഞ്ചാവും ചാർജറുകളും പിടികൂടി. നാല് മൊബൈൽ ഫോണുകളും ഒരു പൊതി കഞ്ചാവുമാണ് പിടികൂടിയത്. ശനിയാഴ്ച പുലർച്ചെ ജയിൽ ഐജി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഫോണുകളും കഞ്ചാവും പിടികൂടിയതിനു പിന്നാലെയാണ് ഇത്.
ഇന്നലെ ജയിൽ സൂപ്രണ്ട് ടി. ബാബുരാജന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഫോണുകളും കഞ്ചാവും പിടികൂടിയത്. അഞ്ചാം ബ്ലോക്കിലെ കുമാരൻ എന്ന തടവുകാരനിൽനിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ജയിൽവളപ്പിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൊബൈൽ ഫോണുകൾ. നിരവധി മൊബൈൽ ഫോൺ ചാർജറുകളും പിടികൂടി. കഞ്ചാവുമായി പിടിയിലായ കുമാരനെ ജയിൽ മാറ്റാൻ ശിപാർശ ചെയ്തിട്ടുണ്ട്.