തിരുവനന്തപുരം: പ്രളയത്തിൽപ്പെട്ടു സർവതും നഷ്ടപ്പെട്ട കർഷകർ ആത്മഹത്യയിൽ അഭയം തേടുന്ന സാഹചര്യത്തിൽ പോലും കർഷകരുടെ കടങ്ങൾക്കു മോറട്ടോറിയം നീട്ടിയത് തങ്ങൾക്കു ബാധകമല്ലെന്ന തരത്തിൽ പത്രപരസ്യം നൽകിയ ബാങ്കേഴ്സ് സമിതി നടപടി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാങ്കുകൾക്കും സമൂഹത്തോട് ഉത്തരവാദിത്തമുണ്ടെന്ന കാര്യം മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു.
പ്രളയത്തിലുണ്ടായ നാശനഷ്ടങ്ങൾക്കു പരിഹാരം കാണാൻ സർക്കാരിനു കഴിഞ്ഞിട്ടില്ല. എല്ലാം നഷ്ടപ്പെട്ടവർ ഇപ്പോഴും ദുരിതത്തിലാണ്. ബാങ്കുകൾ അവസരത്തിനൊത്ത് ഉയർന്ന് സമൂഹത്തെ സഹായിക്കുന്നതിന് പകരം മോറട്ടോറിയം എന്ന ചെറിയ സഹായം പോലും നിഷേധിക്കുന്നതു ശരിയല്ല.
മോറട്ടോറിയം സംബന്ധിച്ചു റിസർവ് ബാങ്ക് നിലപാട് തിരുത്തണം. മന്ത്രിതലത്തിലുള്ള സംഘം ഉടൻ ആർബിഐ ഗവർണറെ നേരിൽക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തണം. കേരളത്തിൽ പ്രളയത്തിനു ശേഷമുള്ള കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ആർബിഐ ഗവർണറെ കാണുമെന്നാണ് കൃഷിമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇക്കാര്യത്തിലെ സർക്കാരിന്റെ മെല്ലപ്പോക്ക് കർഷകരോടുള്ള ആത്മാർഥത ഇല്ലായ്മയാണു കാട്ടുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.