തൊടുപുഴ: ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണം വ്യക്തിപരം മാത്രമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആരോപണം ഇടതുമുന്നണിയെ ബാധിക്കില്ലെന്നും അദ്ദേഹം തൊടുപുഴയിൽ മാധ്യമങ്ങളോടു പറഞ്ഞു. ആന്തൂറിൽ പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. ഉചിതമായ നടപടി സർക്കാർ സ്വീകരിക്കും. പ്രളയാനന്തര പുനർനിർമാണത്തിലെ പോരായ്മകൾ പരിഹരിക്കുമെന്നും അർഹരായവർക്കെല്ലാം നഷ്ടപരിഹാരം സർക്കാർ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.