മറയൂർ: വനം വകുപ്പിന്റെ നേതൃത്വത്തിൽ ചന്ദനതൈല ലേലം 26ന് നടക്കും. 1998ൽ തൊണ്ടിമുതലായി പിടിച്ചെടുത്ത 225 കിലോ ചന്ദനതൈലത്തിൽ 100 കിലോഗ്രാം തൈലമാണ് ഇത്തവണ ലേലം ചെയ്യുന്നത്. ഇതിനു അടിസ്ഥാന വിലയുടെ 25.5 ശതമാനം നികുതിയും ചേർത്ത് 2.93 കോടി രൂപ വിലമതിക്കും. ഒരു കിലോ ചന്ദനത്തൈലത്തിന് 2.33 ലക്ഷം രൂപയാണ് അടിസ്ഥാനവില നിശ്ചയിച്ചിരിക്കുന്നത്. മുന്പ് നടന്ന ലേലത്തിൽ ഒരു കിലോയ്ക്ക് 2.33 ലക്ഷം രൂപ എന്ന നിരക്കിൽ കേരള ഹാൻഡി ക്രാഫ്റ്റ്സ് ഏഴു കിലോ ചന്ദനം വാങ്ങിയിരുന്നു.