വൈപ്പിൻ: റോഡ് മുറിച്ചുകടക്കവേ ബൈക്കിടിച്ചു വിദേശപൗരന്റെ കാലൊടിഞ്ഞു. ന്യൂസിലൻഡ് സ്വദേശി ബ്രയോണ് (55) ആണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒന്പതിനു സംസ്ഥാനപാതയിൽ മാലിപ്പുറം വളപ്പ് ബേക്കറിക്കു സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വീണുപോയ വിദേശിയുടെ മുട്ടിനു താഴെ ഒടിഞ്ഞു അസ്ഥി പുറത്തായ നിലയിലായിരുന്നു. ഉടൻതന്നെ ഇദ്ദേഹത്തെ എളങ്കുന്നപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രഥമശുശ്രൂഷ നൽകി. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.