നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ടു കിലോ സ്വർണം കസ്റ്റംസ് പിടികൂടി. വിദേശത്തുനിന്നു വന്ന മലപ്പുറം, കോഴിക്കോട്, പാലക്കാട് സ്വദേശികളുടെ പക്കൽ നിന്ന് യഥാക്രമം 900 ഗ്രാം, 350 ഗ്രാം, 750 ഗ്രാം എന്നിങ്ങനെയാണ് സ്വർണം കണ്ടെടുത്തത്. മിക്സിക്കുള്ളിൽ സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കേസിൽ പാലക്കാട് ചാലിശേരി സ്വദേശി മന്നൻ തറയിൽ അജ്മലി(24)നെ അറസ്റ്റ് ചെയ്തു.
ബഹ്റിനിൽനിന്ന് രണ്ടു ദിവസം മുമ്പ് അജ്മൽ നെടുന്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ മിക്സിയിൽ സ്വർണം ഉണ്ടെന്ന സൂചന ലഭിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് മിക്സി കസ്റ്റഡിയിലെടുത്ത് അജ്മലിനെ ഉപാധികളോടെ പറഞ്ഞയച്ചു. തുടർപരിശോധന യിൽ മിക്സിക്കുള്ളിൽ സ്വർണം കണ്ടെത്തിയപ്പോൾ അജ്മലിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യു കയായിരുന്നു.