കണ്ണൂർ: വ്യവസായി ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാ ചെയർപേഴ്സൺപി.കെ. ശ്യാമളയ് ക്കെതിരെ നരഹത്യക്ക് കേസെടുത്ത് അന്വേഷണം നടത്തണമെന്നു കെ. സുധാകരൻ എംപി. ഉദ്യോഗസ്ഥരെ ബലിയാടാക്കി പി.കെ. ശ്യാമളയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സാജന്റെ കുടുംബാംഗങ്ങളെ ഇന്നലെ കെ. സുധാകരൻ സന്ദർശിച്ചു.
ന്യായീകരണമില്ലാത്ത സംഭവം: ജയിംസ് മാത്യു എംഎൽഎ
പ്രവാസി വ്യവസായി ആത്മഹത്യ ചെയ്യാനിടയായത് ന്യായീകരണമില്ലാത്ത സംഭവമാണെന്ന് ജയിംസ് മാത്യു എംഎൽഎ. സാജന്റെ വീട് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എംഎൽഎ എന്നനിലയിൽ സാജന് വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.