തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങളുടെ (Economically Weaker Section) സംവരണത്തിന്റെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 155 എംബിബിഎസ് സീറ്റുകള്‍ ലഭ്യമായതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഉള്‍പ്പെടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ പഠിക്കാന്‍ അവസരം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ആകെ സീറ്റുകളുടെ 10 ശതമാനം സീറ്റുകളാണ് സാമ്പത്തിക സംവണമായി അനുവദിക്കുന്നത്. ഇഡബ്ല്യുഎസ് ക്വോട്ട അനുസരിച്ച് 2019-20 അധ്യയന വര്‍ഷത്തില്‍ തന്നെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ്- 50, കോട്ടയം മെഡിക്കല്‍ കോളജ്- 25, എറണാകുളം മെഡിക്കല്‍ കോളജ്- 10, മഞ്ചേരി മെഡിക്കല്‍ കോളജ്- 10, കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജ്- 10, തൃശൂര്‍ മെഡിക്കല്‍ കോളജ് - 25, ആലപ്പുഴ മെഡിക്കല്‍ കോളജ്- 25 എന്നിങ്ങനെയാണ് സീറ്റ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ 250, കോട്ടയം മെഡിക്കല്‍ കോളജില്‍ 175, എറണാകുളം മെഡിക്കല്‍ കോളജില്‍ 110, മഞ്ചേരി മെഡിക്കല്‍ കോളജില്‍ 110, പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ 110, തൃശൂര്‍ മെഡിക്കല്‍ കോളജില്‍ 175, ആലപ്പുഴ മെഡിക്കല്‍ കോളജില്‍ 175 എന്നിങ്ങനെയായി ആകെ സീറ്റുകള്‍.
ഇതുകൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 250 സീറ്റുകളും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ 100 സീറ്റുകളുമുണ്ട്. ഇതോടെ സർക്കാർ മെഡിക്കൽ കോളജുകളിൽ എംബിബിഎസ് സീറ്റുകള്‍ 1300 നിന്ന് 1455 ആയി വര്‍ധിച്ചു.