ചങ്ങനാശേരി: ശതാബ്ദിയോടടുക്കുന്ന ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് ഓട്ടോണമസ് കോളജിന്റെ പ്രിൻസിപ്പലായി ഡോ.എം. ജേക്കബ് മാത്യു നിയമിതനായി. കോളജിന്റെ ചരിത്രത്തിലെ വൈദികനല്ലാത്ത രണ്ടാമത്തെ പ്രിൻസിപ്പലാണ് ഫിസിക്സ് വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസർ കൂടിയായ ജേക്കബ് മാത്യു. കോളജിന്റെ 17-മത്തെ പ്രിൻസിപ്പലാണിദ്ദേഹം.
ഒരു വർഷം കോളജിനെ നയിച്ച ഫാ. ജോണ് മുള്ളൻപാറയ്ക്കൽ വിരമിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം. ഡോ.ജേക്കബ് മാത്യു കോളജിലെ ഗവേഷണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 25 വർഷത്തെ അധ്യാപന പരിചയമുള്ള അദ്ദേഹം നാനോ മാഗ്നെറ്റിക് മെറ്റീരിയലിനെക്കുറിച്ചുള്ള ഗവേഷണത്തിൽ പിഎച്ച്ഡി നേടിയിട്ടുണ്ട്. എടത്വാ മുണ്ടകത്തിൽ എം.ജെ മാത്യുവിന്റെയും മറിയാമ്മ മാത്യുവിന്റെയും മകനാണ്. ഭാര്യ: നൈസി ജേക്കബ്, മക്കൾ: ക്രിസ്റ്റ (എംബിബിഎസ് വിദ്യാർഥിനി), ഡോണ (എൻഐറ്റി കോഴിക്കോട്).