പാറത്തോട്(കാഞ്ഞിരപ്പള്ളി): മലനാട് ഡവലപ്മെന്റ് സൊസൈറ്റി സ്ഥാപകനും ഇൻഫാം ദേശീയ ചെയർമാനുമായിരുന്ന ഫാ. മാത്യു വടക്കേമുറി അനുസ്മരണവും അവാർഡ് ദാനവും വാർഷിക സമ്മേളനവും സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫാ. ജസ്റ്റിൻ പഴേപറന്പിൽ അധ്യക്ഷതവഹിച്ചു. സൊസൈറ്റി സെക്രട്ടറി ഫാ.തോമസ് മറ്റമുണ്ടയിൽ, അസിസ്റ്റന്റ് സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ കിളിരൂപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കു സ്കോളർഷിപ്പും മികച്ച ക്ഷീര കർഷകനുള്ള അവാർഡും ക്യാഷ് അവാർഡും സമ്മേളനത്തിൽ വിതരണം ചെയ്തു. സമ്മേളനത്തിൽ വിവിധ യൂണിറ്റുകളിലെ രക്ഷാധികാരികൾ, പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.