+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എംജിയിൽ യുജി-പിജി പരീക്ഷ കലണ്ടറായി

കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ പ​രീ​ക്ഷാ ന​ട​ത്തി​പ്പും ഫ​ല​പ്ര​ഖ്യാ​പ​ന​വും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കാ​ൻ 201920 അ​ധ്യ​യ​ന വ​ർ​ഷ​
എംജിയിൽ  യുജി-പിജി പരീക്ഷ കലണ്ടറായി
കോ​ട്ട​യം: എം​ജി യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ പ​രീ​ക്ഷാ ന​ട​ത്തി​പ്പും ഫ​ല​പ്ര​ഖ്യാ​പ​ന​വും സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കാ​ൻ 2019-20 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ​രീ​ക്ഷ ക​ല​ണ്ട​ർ ത​യാ​റാ​ക്കി​യ​താ​യി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. സാ​ബു തോ​മ​സ്. സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള മി​ക​ച്ച കോ​ള​ജി​നെ ക​ണ്ടെ​ത്തി പു​ര​സ്കാ​രം ന​ൽ​കും. ഗ​വേ​ഷ​ണ​ത്തി​ല​ട​ക്കം കോ​ള​ജു​ക​ളും സ​ർ​വ​ക​ലാ​ശാ​ല​യും ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണം. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ ഓ​ണ്‍ലൈ​ൻ മൂ​ല്യ​നി​ർ​ണ​യം സാ​ധ്യ​മാ​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. കോ​ള​ജു​ക​ൾ അ​റി​വ് സ​മൂ​ഹ​ത്തി​ലേ​ക്കു പ​ക​ർ​ന്നു ന​ൽ​കാ​നു​ള്ള കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.