വാസു
കൂത്തുപറമ്പ്: കൂത്തുപറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം കാരായി ഹൗസിൽ വണ്ട്യായി വാസു (69) നിര്യാതനായി. സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ ട്രഷറർ, കൂത്തുപറമ്പ് നാണൂട്ടി ആൻഡ് വണ്ട്യായി മുകുന്ദൻ സ്മാരക ടൂർണമെന്റ് കമ്മിറ്റി സെക്രട്ടറി, കൂത്തുപറമ്പ് നഗരസഭ സംസ്കാരം വർക്കിംഗ് ഗ്രൂപ്പ് ജോയിന്റ് കൺവീനർ, ഹണ്ടേഴ്സ് ക്ലബ് ട്രഷറർ എന്നീനിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. മോട്ടോർ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാകമ്മിറ്റി അംഗമായും കൂത്തുപറമ്പ് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. പരേതരായ കൃഷ്ണന്-മാധവി ദന്പതികളുടെ മകനാണ്. ഭാര്യ: സുമാലിനി. മക്കൾ: സുജീഷ്, സുനീഷ് (ഇരുവരും ഗൾഫ്), സുഭീഷ് (ബംഗളൂരു). മരുമക്കൾ: ശ്വേത (മുണ്ടയാട്), ജംഷി (ചെറുവാഞ്ചേരി). സഹോദരങ്ങൾ: ശാന്ത, കരുണൻ, രോഹിണി, പരേതരായ ബാലൻ, ലീല, മുകുന്ദൻ.
ലക്ഷ്മിക്കുട്ടി
മണക്കടവ് : ചീക്കാട് പരേതനായ കൊല്ലംകുന്നേൽ ഭാസ്കരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (74) നിര്യാതയായി. സംസ്കാരം ഇന്നു 12 ന് വീട്ടുവളപ്പിൽ. മക്കൾ: പുഷ്പ, ബിജി, പ്രമോദ്, പരേതരായ വൽസമ്മ, മോളി. മരുമക്കൾ: ചന്ദ്രസേനൻ, നിഷ, പരേതനായ രാജു.
നാരായണൻ
മാഹി: മാഹി മൈതാനത്തിനു സമീപം പറമ്പത്ത് വീട്ടിൽ നാരായണൻ (76) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: അനിൽ (പിഡബ്ല്യുഡി ഓഫീസ്, മാഹി), അഖിലേഷ്, നമിത. മരുമക്കൾ: രാജേഷ്കുമാർ, ഉഷ. സഹോദരങ്ങൾ: ശങ്കരൻ, പാർവതി, പരേതനായ ബാലൻ.
രാജൻ
പള്ളിക്കുന്ന്: ഇടച്ചേരി മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ എം.പി.ഹൗസിൽ രാജൻ (78) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ബിന്ദു (അധ്യാപിക, വി.പി. മഹമൂദ് ഹാജി മെമ്മോറിയൽ എച്ച്എസ്എസ്, പുഴാതി), സിന്ധു (അഭിഭാഷക, കണ്ണൂർ), സുധീർ (ബിസിനസ്). മരുമക്കൾ: സുധീർ (റിട്ട. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്), പ്രമോദ് (എൻഎച്ച്എം, കണ്ണൂർ), സൗമ്യ (ചാല). സഹോദരി: രമാവതി (പുഴാതി പഞ്ചായത്ത് മുൻ അംഗം).
ചന്ദ്രൻ
കല്യാശേരി: കല്യാശേരി കോലത്തുവയൽ മുത്തപ്പൻ മടപ്പുരക്ക് സമീപത്തെ കെ. ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: മൈഥിലി. മകൾ: നിഷ. മരുമകൻ: സജു. സഹോദരൻ: പരേതനായ ലക്ഷമണൻ.
വത്സൻ
കൊളച്ചേരി: കൊളച്ചേരിമുക്കിലെ ഓട്ടോറിക്ഷ ഡ്രൈവർ കുമാരൻപീടികയിലെ പൂഞ്ഞേൻ വത്സൻ (60) നിര്യാതനായി. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: പദ്മിനി. മക്കൾ: വിപിൻ, ലക്ഷ്മിപ്രിയ, യദുപ്രിയ. മരുമക്കൾ: രജനീഷ്, ശ്രീകാന്ത്.
യൂസഫ് ഹാജി
മാഹി: ചൊക്ലി കണ്ണോത്ത് പള്ളിക്ക് സമീപം വട്ടക്കണ്ടിയിൽ നാവള്ളൂർ യൂസഫ് ഹാജി (74) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹനീഫ, നൗഫൽ, നൗഷാദ്, യൂനുസ്, ഫസീല, റഷീല. മരുമക്കൾ: ലത്തീഫ്. സഹോദരങ്ങൾ: ഹമീദ് ഹാജി, ആയിഷ, പരേതനായ അബ്ദുള്ള.
നാരായണൻ
മാങ്ങാട്: തളിയിലെ ഇരുമ്പ്കല്ലിൻതട്ട് എകെജി വായനശാലയ്ക്കു സമീപത്തെ നിട്ടൂർ ചേവോൻ വീട്ടിൽ നാരായണൻ (80) നിര്യാതനായി. ഭാര്യ: പരേതയായ നാണി. മക്കൾ: വിനോദൻ, പുഷ്പജൻ, ഷനോജ്, റീന. മരുമക്കൾ: ലീല, സ്വർണജ, രഞ്ജിത്ത്.
രാഘവൻ
കൊളച്ചേരി: ചാത്തന്പള്ളി ടി. രാഘവൻ (72) നിര്യാതനായി. പരേതരായ ചോയി-ജാനകി ദന്പതികളുടെ മകനാണ്. സഹോദരങ്ങൾ: നാരായണൻ, ഗംഗാധരൻ, പരേതനായ കുഞ്ഞിരാമൻ.
അംബുജാക്ഷി
മുഴപ്പിലങ്ങാട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം കമ്പട്ടിച്ചിറമ്മൽ വീട്ടിൽ കെ.വി. അംബുജാക്ഷി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഒ.പി. കൃഷ്ണസാമി. മക്കൾ: അമിത്ത് കുമാർ (വ്യാപാരി), ത്രിജഗന്നാഥ് (ശാന്തി), ത്രിവേണി, സൗപർണിക, മണി, അഖില, പരേതനായ കൃപാനിധി.
നാണി
ചാല: തന്നടയിലെ വട്ടക്കണ്ടിചാലിൽ നാണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ. മക്കൾ: ബാലകൃഷ്ണൻ (റിട്ട. കെഎസ്ആർടിസി), ചന്ദ്രൻ. മരുമക്കൾ: പുഷ്പജ, സുധ.
കണ്ണൂര്
10:23 PM Jun 22, 2019 | Deepika.com