തൃശൂർ: സോപാനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സ് ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ കാവാലം നാരായണപ്പണിക്കരുടെ മൂന്നാം ചിരസ്മരണ- കാവാലം കാലം 2019 ആചരിക്കുന്നു. 26, 27 തീയതികളിൽ വൈകുന്നേരം അഞ്ചരയ്ക്കു സംഗീതനാടക അക്കാദമി റീജണൽ തിയ റ്ററിലാണ് പരിപാടി.
നടൻ നെടുമുടി വേണുവിന്റെയും, കാവാലത്തിന്റെ പത്നിയും സോപാനം ഡയറക്ടറുമായ ശാരദാ പണിക്കരുടെയും മേൽനോട്ടത്തിലാണ് കലാവിരുന്ന് ഒരുങ്ങുന്നത്.
26നു നടക്കുന്ന സാംസ്കാരിക സമ്മേളനം ഹിന്ദി കവിയും ചലച്ചിത്ര, നാടക നിരൂപകനുമായ ഡോ. ഉദയൻ വാജ്പേയി ഉദ്ഘാടനം ചെയ്യും.