കട്ടപ്പന: ദിവസങ്ങൾക്കുള്ളിൽ ചരിത്രം തിരുത്തിക്കുറിച്ച് ഏലക്കാ വില 5,000 രൂപയിലെത്തി. ഇന്നലെ പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന പാന്പുപാറ എസ്ഐജിസിസി ലിമിറ്റഡിന്റെ ഇ- ലേലത്തിലാണ് ഉയർന്ന വില 5,000 എന്ന മാന്ത്രിക സംഖ്യയിലെത്തിയത്.
ശരാശരി വിലയും സർവകാല റിക്കാർഡായ 3,245 രൂപയിലെത്തി. ഉത്പാദനം കുറഞ്ഞതോടെ ചെറിയ അളവിലാണ് ഏലക്ക വിൽപനയ്ക്കെത്തുന്നത്. 15ന് നടന്ന ലേലത്തിൽ രേഖപ്പെടുത്തിയ 4,503 രൂപയാണ് ഇതിനു മുന്പുള്ള റെക്കോർഡ്. ലേലത്തിൽ പതിയുന്ന ഏലക്കയുടെ അളവ് കുറഞ്ഞതോടെ ഉച്ചകഴിഞ്ഞുള്ള ലേലങ്ങൾ മുടങ്ങുകയാണ്.