കൊച്ചി : കയറ്റുമതിക്കാര്‍ അനധികൃതമായി ശേഖരിച്ച സ്രാവിന് ചിറക് രാജ്യത്തിനകത്തെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അനുമതി ലഭിച്ചില്ലെങ്കില്‍ ഇവ പ്രകൃതിക്ക് നാശമുണ്ടാക്കാത്ത തരത്തില്‍ നശിപ്പിച്ചു കളയണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കസ്റ്റംസ് അധികൃതര്‍ ഇതിന് മേല്‍നോട്ടം വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൊച്ചിയിലെ മറൈന്‍ ഫിന്‍സ് നല്കിയ ഹര്‍ജി തള്ളിയാണ് ഡിവിഷന് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
സ്രാവിന്‍ചിറകുകള്‍ കയറ്റുമതി ചെയ്യുന്നത് നിരോധിച്ച സാഹചര്യത്തില്‍ ഇവ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും രണ്ടു മാസത്തിനുള്ളില്‍ ഇതിനു സാധിച്ചില്ലെങ്കില്‍ നശിപ്പിച്ചു കളയാനും ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തരവിട്ടിരുന്നു. ഇതു പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. ഇന്ത്യയില്‍ സ്രാവിനെ പിടികൂടുന്നതിനും വില്‍ക്കുന്നതിനും വിലക്ക് ഇല്ലെന്നിരിക്കെ ഇവയുടെ കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചത് നിയമ വിരുദ്ധമെന്നാരോപിച്ചാണ് ഹര്‍ജിക്കാര്‍ ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതു തള്ളി.
അപ്പീലില്‍ സിംഗിള്‍ബെഞ്ചിന്റെ വിധി ഡിവിഷന് ബെഞ്ച് ശരിവച്ചെങ്കിലും നിലവില്‍ ശേഖരിച്ച സ്രാവിന് ചിറകുകള് കയറ്റുമതി ചെയ്യാന്‍ അനുമതി നല്കി. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ വിഷയം വീണ്ടും പരിഗണിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതിക്ക് തിരിച്ചയച്ചു. തുടര്‍ന്നാണ് സ്രാവിന്ചിറക് കയറ്റുമതിക്ക് അനുമതി നല്‍കാനാവില്ലെന്നും ഇവ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്.